HOME
DETAILS

 ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ ഡിസ്റ്റൻസായി ഡി​ഗ്രി/ പിജി പഠിക്കാം; അപേക്ഷ സെപ്റ്റംബർ 10 വരെ

  
Ashraf
July 16 2025 | 12:07 PM

Distance Admissions Open In Sreenarayana guru open university for 2025-26 Academic Year

 ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ ഡിസ്റ്റൻസായി ഡി​ഗ്രി, പിജി കോഴ്സുകൾ പഠിക്കാം. ഓപൺ ആൻഡ് ഡിസ്റ്റൻസ് കോഴ്സുകൾക്ക് യു.ജി.സി സ്റ്റുഡൻസ് എജുക്കേഷൻ ബോർഡിന്റെ (ഡി.ഇ.ബി) അംഗീകാരമുണ്ട്. പ്ലസ് ടു കഴിഞ്ഞവർക്ക് 3/4 വർഷത്തെ ഡിഗ്രി (യു.ജി) കോഴ്സുകളിലും,  ഡി​ഗ്രി കഴിഞ്ഞവർക്ക് പിജി കോഴ്സുകളിലും പ്രവേശനം ലഭിക്കും. 2025-26 വർഷത്തെ  പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ ഒന്നിന് തുടങ്ങി. സെപ്റ്റംബർ 10നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കോഴ്സുകൾ, അപേക്ഷ വിവരങ്ങൾ ചുവടെ,

നാലുവർഷ യു.ജി  
ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.ബി.എ, ബി.കോം കോഴ്സുകളിലാണ് ഡി​ഗ്രി പ്രവേശനം. നാലുവർഷത്തിൽ എട്ട് സെമസ്റ്ററുകൾ ഉണ്ടായിരിക്കും. മൂന്നുവർഷം പൂർത്തിയാവുമ്പോൾ ബിരുദം നേടി പുറത്തുപോകാവുന്ന എക്സിറ്റ് ഓപ്ഷൻ ലഭ്യമാണ്.

 പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ​ പരീക്ഷ പാസായവർക്ക് ഡി​ഗ്രിക്കായി അപേക്ഷിക്കാം. 

മൂന്നുവർഷ യു.ജി 
ബി.എ- അഫ്ദലുൽ ഉലമ, അറബിക്, ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ്, നാനോ എന്റർപ്രണർഷിപ്പ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ബി.സി.എ, ബി.എസ്‍സി-ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് വിഷയങ്ങളിലാണ് പ്രവേശനം. മൂന്ന് വർഷത്തിൽ ആറ് സെമസ്റ്ററുകളാണുണ്ടാവുക. 

ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ​ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. 

പി.ജി പ്രോഗ്രാമുകൾ 

എം.എ-അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, എം.കോം കോഴ്സുകളാണുള്ളത്. രണ്ട് വർഷത്തിൽ നാല് സെമസ്റ്ററുകൾ ഉണ്ടായിരിക്കും. 

അംഗീകൃത സർവകലാശാലാ ബിരുദ0 പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

ആറുമാസത്തേക്കാണ് കോഴ്സിന്റെ ദെെർഘ്യം. സർട്ടിഫൈഡ് സൈബർസെക്യൂരിറ്റി അനലിസ്റ്റ് (​ഐ.സി.ടി അക്കാദമിയോട് സഹകരിച്ച് നടത്തുന്ന കോഴ്സ്), അപ്ലൈഡ് മെഷ്യൻ ലേണിങ് (ടി.കെ.എം എൻജിനീയറിങ് കോളജുമായി സഹകരിച്ച് നടത്തുന്ന കോഴ്സ്), കമ്യൂണിക്കേഷൻ സ്കിൽസ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി (കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് നടത്തുന്ന കോഴ്സ്).

അപേക്ഷ

അഡ്മിഷനുമായി ബന്ധപ്പെട്ട സമ​ഗ്ര വിവരങ്ങൾ www.sgou.ac.in ൽ ലഭ്യമാണ്. പ്രോഗ്രാം ഫീസ്, റീജനൽ/ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ മുതലായ വിവരങ്ങൾ വെബ്സൈറ്റിൽ പ്രോസ്​പെക്ടസിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് 9188909901, 918890902.  

Admissions Open In Sreenarayana guru open university for 2025-26 Academic Year. Students who have completed SSLC can apply for 3 or 4-year undergraduate UG courses and degree holders can apply for postgraduate PG programs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  11 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  11 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  11 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  11 hours ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  12 hours ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  12 hours ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  12 hours ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  13 hours ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  13 hours ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  13 hours ago