HOME
DETAILS

അമേരിക്കയുമായി സമാധാന ആണവോര്‍ജ സഹകരണ കരാറില്‍ ഒപ്പുവച്ച് ബഹ്‌റൈന്‍

  
Muqthar
July 19 2025 | 04:07 AM

Bahrain signs peaceful nuclear energy cooperation agreement with US

മനാമ: അമേരിക്കയുമായി സമാധാനപരമായ ആണവോര്‍ജ്ജ മേഖലയിലെ സഹകരണ കരാറില്‍ ബഹ്‌റൈന്‍ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനോടനുബന്ധിച്ചായിരുന്നു ഒപ്പുവയ്ക്കല്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ബഹ്‌റൈന്‍ പ്രതിനിധി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമാണ് ഒപ്പുവെച്ചത്. ഇതൊരു സുപ്രധാന കരാറാണെന്ന് മാര്‍ക്കോ റൂബിയോയും പറഞ്ഞു.

ആഴത്തിലുള്ള സിവില്‍ ആണവ സഹകരണത്തിലേക്കുള്ള ആദ്യപടിയായി കരാര്‍ വര്‍ത്തിക്കുന്നു. ആയുധവല്‍ക്കരണത്തിനോ അവരുടെ അയല്‍രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനോ വ്യക്തമായി സജ്ജമല്ലാത്ത ആണവ പദ്ധതി പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഭൂമിയിലെ ഏത് രാജ്യവുമായും പങ്കാളികളാകാന്‍ അമേരിക്ക തയ്യാറാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ഇസ്രായേലും വാഷിംഗ്ടണും ആരോപിക്കുന്ന ഇറാന്റെ പേര് റൂബിയോ പരാമര്‍ശിച്ചില്ല.

ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ബഹ്‌റൈന്‍ കിരീടാവകാശി അമേരിക്കയില്‍ 17 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.

അമേരിക്കയിലേക്ക് വരുന്ന 17 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. 2023ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സുരക്ഷാ സംയോജന, സമൃദ്ധി കരാറിനെ (സിഎസ്.ഐ.പി.എ) അടിസ്ഥാനമാക്കിയാണ് ഈ കരാര്‍ രൂപപ്പെടുത്തിയത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായും സംസാരിച്ചു.

ആണവായുധങ്ങള്‍ നിര്‍മിക്കാതെ, മറ്റ് പ്രയോജനകരമായ കാര്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കുക എന്നതാണ് കരാറിന്റെ കാതല്‍. വൈദ്യുതി ഉല്‍പാദനം, ആരോഗ്യമേഖല, കൃഷി, ജല മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം എന്നിവയിലെല്ലാം ഇത് സാധ്യമാകും.

The US and Bahrain on Wednesday signed a cooperation agreement in the field of peaceful nuclear energy shortly before a meeting in the White House between US President Donald Trump and Prince Salman bin Hamad Al Khalifa, the Bahraini Crown Prince and Prime Minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  2 days ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 days ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 days ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 days ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 days ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 days ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 days ago