Raking in revenue from the world of sports, the Board of Control for Cricket in India (BCCI) has once again filled its coffers, thanks largely to the Indian Premier League (IPL) — the world’s richest cricket league. Reports indicate that the IPL contributed a staggering 59% of BCCI's total income during the 2023-24 financial year. The growing popularity of the world’s top T20 league continues to be a major financial boon for the BCCI. This was reported by several media outlets including The Hindu and The Times of India, citing Rediffusion.
HOME
DETAILS

MAL
കോടികൾ വാരി ബി.സി.സി.ഐ; കഴിഞ്ഞ വർഷം കിട്ടിയ തുക കേട്ടാൽ നിങ്ങൾ ഞെട്ടും!
Muhammed Salavudheen
July 19 2025 | 05:07 AM

മുംബൈ: കായിക ലോകത്തുനിന്ന് പണംവാരി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐ. ഇന്ത്യൻ പ്രീമിയർ ലീഗാണ് (ഐ.പി.എൽ) ലോകത്തെ ഏറ്റവും സമ്പന്നമായ ബി.സി.സി.ഐയുടെ ഖജനാവ് വീണ്ടും നിറച്ചത്. 2023-24 സാമ്പത്തിക വർഷം ബി.സി.സി.ഐ നേടിയ വരുമാനത്തിന്റെ 59 ശതമാനം സംഭാവന ചെയ്തത് ഐ.പി.എല്ലാണെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിന്റെ വർധിച്ചുവരുന്ന ജനപ്രീതി ബി.സി.സി.ഐക്ക് നേട്ടമാകുകയാണ്. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് അനുസരിച്ച് 2023-24 സാമ്പത്തിക വർഷത്തിലെ ബി.സി.സി.ഐയുടെ വരുമാനം 9,741.7 കോടി രൂപയാണ്. ഇതിൽ 5,761 കോടി രൂപയും ഐ.പി.എല്ലിന്റെ സംഭാവനയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ടൂർണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉൾപ്പെടെ ഐ.പി.എൽ ഇതര മീഡിയ റൈറ്റ്‌സ് വിറ്റതിൽ നിന്ന് 361 കോടിയാണ് ബി.സി.സി.ഐ നേടിയത്.
ഇന്ത്യയുടെ മുൻനിര ആഭ്യന്തര റെഡ്‌ബോൾ ടൂർണമെന്റായ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ വാണിജ്യവൽക്കരിക്കുന്നതുവഴി വലിയ സാധ്യതകളാണ് ബി.സി.സി.ഐക്ക് മുന്നിലുള്ളതെന്നും എന്നാൽ ബോർഡ് ഇപ്പോഴും അവയുടെ പൂർണ വരുമാന ശേഷി തിരിച്ചറിഞ്ഞിട്ടില്ലെന്നും റീഡിഫ്യൂഷൻ മേധാവി സന്ദീപ് ഗോയൽ പറഞ്ഞു.നിലവിൽ ബി.സി.സി.ഐക്ക് 30000 കോടി രൂപയുടെ കരുതൽ ധനമുണ്ട്. ഇതിന് പ്രതിവർഷം പലിശയിനത്തിൽ മാത്രം 1000 കോടി ബോർഡിന് ലഭിക്കുന്നു. സ്‌പോൺസർഷിപ്പുകൾ, മീഡിയ ഡീലുകൾ, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താൽ പ്രതിവർഷം 1012 ശതമാനം വളർച്ചയ്ക്കും സാധ്യതയുണ്ടെന്നും ഗോയൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഐ.പി.എൽ സീസണിനുശേഷം അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ 'ഹുളിഹാൻ ലോക്കി' നടത്തിയ പഠനത്തിൽ ലീഗിന്റെ ബിസിനസ് മൂല്യം 1.56 ലക്ഷം കോടി രൂപയായി ഉയർന്നതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സീസണിൽ ഇത് 1.34 ലക്ഷം കോടി രൂപയായിരുന്നു. ഇതിനൊപ്പം ബ്രാൻഡ് മൂല്യം 32,721 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സീസണിലെ 27,958 കോടി രൂപയിൽനിന്നാണ് ഈ വളർച്ച.ഐ.പി.എലിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ ടാറ്റ ഗ്രൂപ്പ് 2028 വരെ നീട്ടിയതിലൂടെ 2500 കോടി രൂപയാണ് ബി.സി.സി.ഐക്ക് ലഭിച്ചത്. ഇതിനൊപ്പം അസോസിയേറ്റ് സ്‌പോൺസർമാരിൽനിന്ന് 1485 കോടി രൂപയും. കഴിഞ്ഞ തവണത്തെക്കാൾ 25 ശതമാനത്തിന്റെ വർധനയാണ് അസോസിയേറ്റ് സ്‌പോൺസർഷിപ്പിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• a day ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• a day ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍
uae
• a day ago
ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം
oman
• a day ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• a day ago
കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• a day ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• a day ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ആര്.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• a day ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• a day ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• a day ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് മരിച്ചു
Kerala
• a day ago
പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്
Cricket
• a day ago
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്ഭവനിൽ
Kerala
• a day ago
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• 2 days ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 2 days ago
യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today
uae
• a day ago
കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം
Kerala
• a day ago
ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം
International
• a day ago