HOME
DETAILS

ഒമാനില്‍ മികച്ച ജോലികള്‍ക്കുള്ള വിസ ലഭിക്കാനും പുതുക്കാനും പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധം; അക്രഡിറ്റേഷന്‍ ആവശ്യമായ തൊഴിലുകളുടെ പൂര്‍ണ പട്ടിക

  
Muqthar
July 19 2025 | 05:07 AM

Oman is set to enforce mandatory professional certifications for engineers and accountants

മസ്‌കത്ത്: ഒമാനില്‍ പുതിയ വിസകള്‍ അനുവദിക്കുന്നതിനും വിസ പുതുക്കുന്നതിനും പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും പ്രഫഷണല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ഇതുപ്രകാരം എഞ്ചിനീയര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് ഒഎസ്ഇ (Oman Society of Engineers - OSE) സര്‍ട്ടിഫിക്കേഷനും തുടര്‍ന്ന് പിറ്റേ മാസം (സെപ്റ്റംബര്‍) അക്കൗണ്ടന്റുമാര്‍ക്കും ഒഎസ്ഇ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ഒമാന്‍ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സിന് കീഴിലെ സെക്ടറല്‍ സ്‌കില്‍സ് യൂണിറ്റ് ( Sector Skills Unit - SSU) ഫോര്‍ എന്‍ജിനീയറിങ് നല്‍കുന്ന പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയോ പുതുക്കുകയോ ചെയ്യുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എഞ്ചിനീയര്‍മാര്‍ അക്രഡിറ്റേഷന്‍ നേടിയിരിക്കണം. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും നിലവിലുള്ളവ പുതുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ബാധകമായിരിക്കും. 2025 സെപ്റ്റംബര്‍ ഒന്ന് മുതലാണ് അക്കൗണ്ടിംഗ്, ഫിനാന്‍സ് റോളുകള്‍ക്ക് സമാനമായ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നത്. 

പുതിയ എഞ്ചിനീയറിംഗ് പെര്‍മിറ്റ് നിയമങ്ങള്‍

എഞ്ചിനീയറായി ജോലി ചെയ്യുന്ന അല്ലെങ്കില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം ഒരു പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് ഒമാന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് (ഒഎസ്ഇ) നല്‍കുകയും സെക്ടര്‍ സ്‌കില്‍സ് യൂണിറ്റ് അംഗീകരിക്കുകയും വേണം. ആ തീയതി മുതല്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി എഞ്ചിനീയറിംഗിലെ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ നല്‍കുകയോ പുതുക്കുകയോ ചെയ്യില്ല. 

നിര്‍ബന്ധിത അക്കൗണ്ടിംഗ് യോഗ്യതകള്‍

സിഎഫ്ഒകള്‍, എക്‌സ്റ്റേണല്‍/ഇന്റേണല്‍ ഓഡിറ്റര്‍മാര്‍, കണ്‍ട്രോളര്‍മാര്‍, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ തുടങ്ങി 20 നിര്‍ദ്ദിഷ്ട അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റ് റോളുകള്‍ക്കും സമാനമായ ആവശ്യകത ബാധകമാണ്. ഈ തസ്തികകള്‍ക്ക് പുതിയതോ പുതുക്കിയതോ ആയ ഏതെങ്കിലും വര്‍ക്ക് പെര്‍മിറ്റിന് അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിംഗ് എന്നിവയ്ക്കായി സെക്ടര്‍ സ്‌കില്‍സ് യൂണിറ്റ് പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 

സര്‍ട്ടിഫിക്കേഷന്‍ ആവശ്യമായ പ്രൊഫഷനുകള്‍

അക്കൗണ്ടിംഗ്, ഫിനാന്‍സ് മേഖലയിലെ ഇനിപ്പറയുന്ന റോളുകള്‍ക്ക് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്:  

  • അക്കൗണ്ട്‌സ് ടെക്‌നീഷ്യന്‍ 
    അസിസ്റ്റന്റ് എക്‌സ്റ്റേണല്‍ ഓഡിറ്റര്‍ 
    അസിസ്റ്റന്റ് ഇന്റേണല്‍ ഓഡിറ്റര്‍ 
    എക്‌സ്റ്റേണല്‍ ഓഡിറ്റര്‍ 
    കോസ്റ്റ് അക്കൗണ്ടന്റ് 
    ക്രെഡിറ്റ് അനലിസ്റ്റ് 
    ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്
    അക്കൗണ്ട്‌സ് മാനേജര്‍ 
    ടാക്‌സ് മാനേജര്‍
    ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) 
    എക്‌സ്റ്റേണല്‍ ഓഡിറ്റ് മാനേജര്‍ 
    ഇന്റേണല്‍ ഓഡിറ്റ് മാനേജര്‍ 
    സീനിയര്‍ ഇന്റേണല്‍ ഓഡിറ്റ് മാനേജര്‍ 
    ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ 
    സീനിയര്‍ എക്‌സ്റ്റേണല്‍ ഓഡിറ്റ് മാനേജര്‍ 
    ഹെഡ് ഓഫ് ഇന്റേണല്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 
    ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) 
    എക്‌സ്റ്റേണല്‍ ഓഡിറ്റ് പാര്‍ട്ണര്‍
    ചീഫ് ഓഡിറ്റ് എക്‌സിക്യൂട്ടീവ് 

ഇതില്‍ ഒഴിവാക്കലുകളൊന്നും ഉണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലുടമകളും വിദേശ പ്രൊഫഷണലുകളും ഇപ്പോള്‍ ഇസേവന പോര്‍ട്ടല്‍ വഴി അപേക്ഷിക്കുകയും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനോ പുതുക്കുന്നതിനോ മുമ്പ് ആവശ്യമായ സര്‍ട്ടിഫിക്കേഷനുകള്‍ നേടുകയും വേണം. പാലിക്കാതിരിക്കുന്നത് അപേക്ഷകള്‍ നിരസിക്കുന്നതിനോ കാരണമായേക്കാമെന്നും അധികൃതര്‍ അറിയിച്ചു.


ഒമാന്‍ പിന്തുടരുന്നത് സഊദി, യുഎഇ രീതി

എഞ്ചിനീയറിംഗ്, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റികള്‍ക്ക് അക്രഡിറ്റേഷനും ലൈസന്‍സും ആവശ്യമുള്ള സഊദി അറേബ്യയിലും യുഎഇയിലും സമാനമായ നടപടികളാണ് ഒമാന്റെ നീക്കം. ഒമാന്റെ വിഷന്‍ 2040 ലക്ഷ്യങ്ങളുമായി യോജിച്ച് നൈപുണ്യമുള്ള പ്രാദേശിക തൊഴില്‍ ശക്തി ഉറപ്പാക്കി യോഗ്യതകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യാനും കഴിവ് വര്‍ദ്ധിപ്പിക്കാനും ഒമാനൈസേഷന്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

As of August 1, 2025, engineers in Oman must hold an Oman Society of Engineers (OSE) classification certificate approved by the Sector Skills Unit (SSU) before securing or renewing work permits. From September 1, 2025, a similar certificate will become mandatory for 20 accounting and finance roles. The Ministry of Labour is enforcing the changes through its e-services system and will not issue or renew permits without proper credentials. The aim is to standardize professional qualifications, enhance competency, and bolster Omanisation goals.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a day ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  a day ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  a day ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  a day ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  a day ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  a day ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  a day ago