
മഴക്കാല സമ്മേളനത്തിന് നാളെത്തുടക്കം; ബിഹാര്‍ വോട്ടര്‍പട്ടിക, പഹല്‍ഗാം... പ്രതിപക്ഷത്തിന് അടിക്കാന്‍ വടികളേറെ | Monsoon Session

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന് നാളെത്തുടക്കം. എട്ട് പുതിയ ബില്ലുകളും മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള പ്രമേയവും അജണ്ടയാക്കിയ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ഏറെ വടികളുമായാണ് പ്രതിപക്ഷം എത്തുക. ഓഗസ്റ്റ് 21 വരെ മൊത്തം 21 സിറ്റിങ്ങുകള്‍ ആണ് സമ്മേളനത്തില്‍ ഉണ്ടാകുക. ഓഗസ്റ്റ് 12 മുതല്‍ 18 വരെ ഇടവേളയുള്ള പാര്‍ലമെന്റ് സെഷനില്‍, വിവിധ രാഷ്ട്രീയ വിഷയങ്ങളുന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന തന്തങ്ങള്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന ഇന്‍ഡ്യാ സഖ്യം ചര്‍ച്ചചെയ്യുകയുണ്ടായി.
ഈ വര്‍ഷാവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവാദമായ വോട്ടര്‍ പട്ടിക പരിഷ്കരണമാകും സഭയിലെ ഏറ്റവും ചൂടേറിയ വിഷയം. സുപ്രിംകോടതിയില്നിന്നുള്പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന് തിരിച്ചടി നേരിട്ടതും പ്രതിപക്ഷം ഉന്നയിക്കും. മഹാരാഷ്ട്രനിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ ക്രമക്കേടുകളിലൂടെ ബിഹാര്‍ തെരഞ്ഞെടുപ്പും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിക്കും. ഇതോടൊപ്പം ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യംവച്ച് നടക്കുന്ന ആക്രമണങ്ങളും തടങ്കലും നാടുകടത്തലും വിഷയമാക്കും. വിഷയം ശക്തമായി തന്നെ ഉന്നയിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്‍ഡ്യാ മുന്നണിയോട് ഉടക്കിനില്‍ക്കുകയാണ് തൃണമൂല്‍ എങ്കിലും, പാര്‍ലമെന്റില്‍ ബംഗാളി വിഷയം തൃണമൂല്‍ ഉന്നയിക്കുകയാണെങ്കില്‍ മുന്നണി ഒന്നടങ്കം അതിനെ പിന്തുണയ്ക്കും.
പഹാല്‍ഗാമിലെ ഭീകരാക്രമണവും അതേത്തുടര്‍ന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ ഇന്ത്യയുടെ പ്രത്യാക്രമണവും പ്രതിപക്ഷം ആയുധമാക്കും. പാകിസ്ഥാനുമായുണ്ടായ വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ക്ക് മഴക്കാല സമ്മേളനം സാക്ഷ്യംവഹിക്കും. കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി വേണ്ടെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടാണ് വെടിനിര്ത്തിയതെന്ന അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ ഈ നയത്തിന് വിരുദ്ധമാണ്. ട്രംപിന്റെ അവകാശവാദം വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ടെങ്കിലും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഒപ്പം ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യക്കുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥകണക്ക് കേന്ദ്രം മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പഹല്‍ഗാമിലെ സുരക്ഷാവീഴ്ചയും പ്രതിപക്ഷം ഉന്നയിക്കും.
അഹമ്മദാബാദിലെ വിമാനദുരന്തം, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗികവസതിയില്‍വച്ച് കത്തക്കരിഞ്ഞ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവവും സഭയില്‍ ചര്‍ച്ചയ്ക്ക് വരും. ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന പ്രമേയവും അവതരിപ്പിക്കപ്പെടും. ജമ്മുകശ്മീരിന് സമ്പൂര്‍ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന ആവശ്യവും ഉയരും. ഇക്കാര്യം കോണ്‍ഗ്രസ് തന്നെ ഉന്നയിച്ചേക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി സൂചനനല്കുകയുംചെയ്തു.
പുതിയ ആദായനികുതി ബില്ല് പാസാക്കാനും സര്‍ക്കാര്‍ ശ്രമിക്കും. ഇത് കഴിഞ്ഞ സെഷനില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഈ സെഷനില്‍ ഇത് പാസാക്കുകയാണെങ്കില്‍ അടുത്തവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ സ്പോര്‍ട്സ് ഗവേണന്‍സ് ബില്ല്, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്ല്, മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഭേദഗതി ബില്ല്, മണിപ്പൂര്‍ ചരക്ക് സേവന നികുതി (ഭേദഗതി) ബില്ല്, ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്ല്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഭേദഗതി) ബില്ല്, നികുതി നിയമങ്ങള്‍ (ഭേദഗതി) ബില്ല് എന്നിവയാണ് അവതരിപ്പിക്കാനിരിക്കുന്ന മറ്റ് ബില്ലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍
National
• a day ago
പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ
Kerala
• a day ago
അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ
Cricket
• a day ago
ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• a day ago
കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്സ് ഫോറം പങ്കെടുക്കില്ല
Kerala
• a day ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• a day ago
കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait
• a day ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍
uae
• a day ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• a day ago
കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• a day ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• a day ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• a day ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് മരിച്ചു
Kerala
• a day ago
യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today
uae
• a day ago
കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം
Kerala
• a day ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക്
Kerala
• a day ago
ആര്.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• a day ago