HOME
DETAILS

ഇന്ത്യ മതേതര രാജ്യം, ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഇവിടെയെന്ന് കിരണ്‍ റിജിജു

  
Muqthar
July 20 2025 | 02:07 AM

India is a secular country minorities are the safest says Kiren Rijiju

ന്യൂഡല്‍ഹി: ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്ത് ഏറ്റവും സുരക്ഷിതരാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് പുറത്തേക്ക് കുടിയേറേണ്ടിവന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരംഗംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, തല്ലിക്കൊല്ലപ്പെടുന്നു, ഇന്ത്യയില്‍ സുരക്ഷിതരല്ല എന്നുള്ള നിരന്തര പ്രചാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയുള്ള ഇടതുപക്ഷ ആവാസവ്യവസ്ഥ നടത്തുന്നുണ്ടെന്ന ആരോപിച്ച അദ്ദേഹം, ഇത്തരം ആഖ്യാനങ്ങള്‍ രാജ്യത്തെ സഹായിക്കുന്നില്ലെന്നും പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ന്യൂനപക്ഷമായാലും ഭൂരിപക്ഷ സമുദായമായാലും എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന് എന്ത് ലഭിച്ചാലും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും അത് ലഭിക്കുമെന്ന് എനിക്ക് വ്യക്തമായി പറയാന്‍ കഴിയും. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന ചില കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് ലഭിക്കുന്നില്ല. 


ചൈനീസ് അധിനിവേശം കാരണം തിബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തിബത്തുകാര്‍ ഇന്ത്യയിലേക്ക് വന്നു.  മ്യാന്‍മറില്‍നിന്ന് ജനാധിപത്യവാദികളും ഇന്ത്യയിലേക്ക് വന്നു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധസമയത്ത് ലങ്കന്‍ തമിഴര്‍ വന്നു.  ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവരും വന്നു. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പലരും വന്നു. ഇന്ത്യന്‍ ഭരണഘടനയിലും ഇന്ത്യയിലെ ജനങ്ങളിലും വിശ്വാസമുള്ളതിനാലാണ് അവരെല്ലാം ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളും കലാപങ്ങളും മാറ്റിനിര്‍ത്തിയാല്‍ ന്യൂനപക്ഷങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതര്‍- അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദു ഭൂരിപക്ഷമുള്ളതിനാല്‍ എല്ലാ ന്യൂനപക്ഷങ്ങളും ഈ രാജ്യത്ത് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും സംരക്ഷണവും ആസ്വദിക്കുന്നു. ഇന്ത്യയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് പറയുന്ന ഏതൊരാളും ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

India is a secular nation and minorities are safest in this country, Union Minister Kiren Rijiju has said, asserting that minorities are enjoying absolute freedom and protection because of the Hindu majority.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  20 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  20 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  20 hours ago
No Image

ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്

International
  •  21 hours ago
No Image

സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates

Saudi-arabia
  •  21 hours ago
No Image

റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ് 

International
  •  a day ago
No Image

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് 

Kerala
  •  a day ago
No Image

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്

Kerala
  •  a day ago
No Image

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

International
  •  a day ago


No Image

ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  a day ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  a day ago
No Image

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

National
  •  a day ago