HOME
DETAILS

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

  
Sabiksabil
July 20 2025 | 10:07 AM

Vellappallys Communal Remarks Backed by Govt Tax-Free Environment Allows Free Speech PK Kunhalikutty Demands Govt Response

 

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിദ്വേഷ പരാമർശങ്ങളിൽ സർക്കാർ മറുപടി പറയണമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. "പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുന്നു. ഏത് സമുദായ വക്താവ് ഇത്തരം പ്രസ്താവനകൾ നടത്തിയാലും അത് തെറ്റാണ്. ഇത് സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്," കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ കേരളത്തിൽ ചർച്ചയാകുമെന്നും, ലീഗിൽ നിന്ന് ആരെങ്കിലും ഇത്തരം പ്രസ്താവന നടത്തിയാൽ അവർ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. "വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സാമുദായ നേതാക്കൾ പിന്മാറണം. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ," സതീശൻ വിമർശിച്ചു.

വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ

കോട്ടയത്ത് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി വിവാദ പരാമർശങ്ങൾ നടത്തിയത്. "കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകും. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്‌ലിം സമുദായത്തിന് അനുകൂലമായി പ്രവർത്തിക്കുന്നു. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം," എന്നാണ് അദ്ദേഹം പറഞ്ഞത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള മതനേതാക്കൾ സർക്കാർ ഭരണത്തിൽ ഇടപെടുന്നുവെന്നും, മലപ്പുറത്തോട് ചോദിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കൊച്ചിയിൽ എസ്എൻഡിപി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ തന്റെ 30 വർഷത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തിന്റെ ആദരവ് ചടങ്ങിൽ വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. "കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. എനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി സംസാരിക്കുക എന്റെ കടമയാണ്," അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങൾ മുസ്‌ലിം സമുദായത്തിനെതിരല്ലെന്നും, തെറ്റായ വ്യാഖ്യാനമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രിയും എം.പിയും

വെള്ളാപ്പള്ളിയെ പിന്തുണച്ച് മന്ത്രി വി.എൻ. വാസവനും ഹൈബി ഈഡൻ എം.പിയും രംഗത്തെത്തി. "വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി. എസ്എൻഡിപി യോഗത്തെ കുത്തഴിഞ്ഞ അവസ്ഥയിൽ നിന്ന് ഉയർത്തിയെടുത്തു," എന്ന് മന്ത്രി വാസവൻ പള്ളുരുത്തിയിൽ നടന്ന സ്വീകരണ ചടങ്ങിൽ പറഞ്ഞു. "പറയാനുള്ളത് മുഖത്തു നോക്കി പറയാൻ ധൈര്യം കാട്ടുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി," എന്ന് ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു.

വർഗീയത ആരോപണത്തിൽ വെള്ളാപ്പള്ളിയുടെ പ്രതികരണം

"ലീഗാണ് യഥാർത്ഥ വർഗീയവാദികൾ. അവരുടെ പേര് തന്നെ വർഗീയതയല്ലേ? എന്തെങ്കിലും പറഞ്ഞാൽ ഞാൻ വർഗീയവാദിയാകുന്നു," എന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്തെ ജനസംഖ്യാ വർധനയെക്കുറിച്ച് താൻ സത്യമാണ് പറഞ്ഞതെന്നും, ഈഴവർ ഒന്നിച്ചാൽ കേരളത്തിന്റെ ഭരണം തീരുമാനിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു. "ശ്രീനാരായണ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി മുസ്‌ലിമിനെ നിയമിച്ചു. മന്ത്രി മുസ്‌ലിമായതിനാൽ മുസ്‌ലിം വികാരം കണക്കിലെടുത്താണ് ഇത് ചെയ്തതെന്ന് മന്ത്രി എന്നോട് പറഞ്ഞു," 

 

 

Muslim League General Secretary P.K. Kunhalikutty accused the government of supporting Vellappally Natesan's communal remarks, criticizing the unchecked freedom to speak divisively due to a lack of accountability. He demanded a response from the government, highlighting that such statements foster societal division



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  6 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  7 hours ago
No Image

ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്

International
  •  7 hours ago
No Image

സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates

Saudi-arabia
  •  8 hours ago
No Image

റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ് 

International
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് 

Kerala
  •  8 hours ago
No Image

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്

Kerala
  •  8 hours ago
No Image

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

International
  •  8 hours ago
No Image

ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ: പുതിയ ഡിസൈനും ക്യാമറയും ‍‍ഞെട്ടിക്കും 

Gadget
  •  9 hours ago


No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  9 hours ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  10 hours ago
No Image

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

National
  •  10 hours ago
No Image

പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ

Kerala
  •  10 hours ago