മെയ്ദാനിൽ ഇന്ന് ആഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്
ദുബൈ: ഹോഴ്സ് റൈഡ് ആവേശത്തിന് മാത്രമല്ല, "കോൾഡ് മൂൺ" കാഴ്ചയ്ക്കും ഇന്ന് ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സ് (വെള്ളിയാഴ്ച) വേദിയാകും. 2025-ലെ 12-ാമത്തെയും അവസാനത്തെയും പൂർണ്ണചന്ദ്രനായ കോൾഡ് മൂൺ ട്രാക്കിന് മുകളിൽ ഉദിക്കുമ്പോൾ ഹോഴ്സ് റൈഡ് ആവേശത്തിനൊപ്പം ഒരു അത്ഭുത ആകാശക്കാഴ്ചയും മെയ്ദാൻ റേസ്‌കോഴ്‌സിലെത്തുന്നവർക്ക് കാണാൻ സാധിക്കും.
ഇന്ന് വൈകുന്നേരം 5.48-ന്, കോൾഡ് മൂൺ മെയ്ദാൻ ഗ്രാൻഡ്സ്റ്റാൻഡിന് മുകളിൽ ഉദിക്കും. നഗരപ്രദേശങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ഒരു ദൃശ്യ വിസ്മയമാണിത്. യുഎഇയിലെ ഒരു പ്രധാന ഹോഴ്സ് റൈഡിങ്ങ് മത്സരത്തിനിടെ ഇത്തരമൊരു പ്രതിഭാസം ആദ്യമായാണ് സംഭവിക്കുന്നതെന്ന് ദുബൈ റേസിംഗ് ക്ലബ്ബ് (DRC) വ്യക്തമാക്കി.
എന്താണ് സൂപ്പർമൂൺ?
പൂർണ്ണചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്ത് എത്തുമ്പോളാണ് സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണ കാണുന്നതിനേക്കാൾ വലുതും കൂടുതൽ തിളക്കമുള്ളതുമായി തോന്നും. ഈ ആകാശ വിസ്മയം ആഘോഷിക്കുന്നതിനായി, ദുബൈ റേസിംഗ് ക്ലബ്ബ് അസ്‌ട്രോണമി ഗ്രൂപ്പുമായി സഹകരിച്ച് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹോഴ്സ് റേസ് കാണാനെത്തുന്നവർക്ക് പാഡോക്ക് ഗാർഡനിൽ ജ്യോതിശാസ്ത്രജ്ഞരുടെ സഹായത്തോടെ ടെലിസ്കോപ്പുകളിലൂടെ ഈ പ്രതിഭാസം നിരീക്ഷിക്കാൻ അവസരം ലഭിക്കും.
"2025-ലെ അവസാന സൂപ്പർമൂൺ എന്ന നിലയിൽ, ഈ വർഷത്തെ പ്രധാന ചാന്ദ്ര നിമിഷങ്ങളുടെ സമാപനമാണിത്. ജ്യോതിശാസ്ത്ര പ്രേമികൾക്കും റേസിംഗ് ആരാധകർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവം നൽകാൻ ദുബൈ അസ്‌ട്രോണമി ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്." ദുബൈ റേസിംഗ് ക്ലബ്ബിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, മാർക്കറ്റിംഗ്, ബ്രാൻഡ് മേധാവി സോഫി റയാൻ വ്യക്തമാക്കി.
പ്രവേശന വിവരങ്ങൾ
പാഡോക്ക് ഗാർഡനിൽ ലിറ്റിൽ ഫോക്സ് ബൈ റൗളീസ്, സാൾട്ട്, മക്ഗെറ്റിഗൻസ്, യമനോട്ടെ ആറ്റലിയർ ഉൾപ്പെടെ ദുബൈയിലെ പ്രശസ്തമായ പല ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.
- പാഡോക്ക് ഗാർഡൻ ടിക്കറ്റ് നിരക്ക്: 75 ദിർഹം
- ടിക്കറ്റുകൾ dubairacingclub.com എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.
- ഗേറ്റുകൾ തുറക്കുന്നത്: വൈകുന്നേരം 4 മണിക്ക്
- ആദ്യ മത്സരം ആരംഭിക്കുന്നത്: വൈകുന്നേരം 5:30-ന്
The Dubai Meydan Racecourse is set to host an exciting evening of horse racing, coinciding with the 12th and final full moon of 2025, the "Cold Moon", offering spectators a unique celestial experience alongside the thrilling horse racing action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."