HOME
DETAILS

പാമ്പിന്റെ വേഷവുമിട്ട് ജാപ്പനീസ് തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു ബ്രസീലിയന്‍ ഇന്‍ഫഌവന്‍സര്‍ - നോക്കൂ... എന്ത് വിചിത്രമാണ്

  
Web Desk
July 24 2025 | 04:07 AM

Viral Video of Brazilian Influencer Dressed as Giant Snake Sparks Controversy in Japan

 

ജപ്പാനിലെ പൊതു തെരുവുകളിലൂടെയും സബ്‌വേ സ്റ്റേഷനുകളിലൂടെയും ഭീമാകാരമായ പാമ്പിന്റെ വേഷം ധരിച്ച് ഒരു ബ്രസീലിയന്‍ ഇന്‍ഫഌവന്‍സര്‍ സഞ്ചരിക്കുന്ന വിഡിയോ വൈറലായിരിക്കുയാണ്. ഇതിനെ ചിലര്‍ തമാശയോടെ കാണുകയും മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പങ്ക് വച്ചിരിക്കുന്നത്.

ജൂനിയര്‍ കാല്‍ഡെയ്‌റോ തന്റെ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അനക്കോണ്ടയുടെ വേഷം ധരിച്ച് ഉരഗം ഇഴഞ്ഞുനീങ്ങുന്ന പോലെ അനുകരിക്കുകയാണ്. അതായത് പാമ്പ് ഇഴഞ്ഞു പോകുന്ന പോലെ പോവുകയാണ്. ദശലക്ഷക്കണക്കിനാളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. ഈ വിഡിയോ ജാപ്പനീസ് ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായെന്നാണ് ഗേറ്റ്‌വേ ഹിസ്പാനിക് റിപോര്‍ട്ട് ചെയ്യുന്നത്.

 

pambu.jpg

സാംസ്‌കാരികമായ അനാദരവെന്നും പൊതുസുരക്ഷയെ പോലും ബാധിക്കുമെന്നും അശ്രദ്ധമായ അപകടപ്പെടുത്തുന്ന പ്രകോപനമെന്നുമൊക്കെയാണ് പറയുന്നത്. ചിലര്‍ നിയമനടപടികളും ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ സ്വാധീനം പൊതുജനങ്ങളിലുണ്ടാക്കുന്ന വര്‍ധിച്ചുവരുന്ന സ്വാധീനവും ആശങ്കകളും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നു. 

 

എനിക്ക് ചിരിക്കാന്‍ മാത്രമേ അറിയൂ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റുകള്‍ നിരവധിയാണ്. ലോകത്ത് വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്ന ഏഷ്യക്കാരെ പോലും ഭയപ്പെടുത്തുന്നതാണ് ഇതെന്ന് വേറൊരു ഉപയോക്താവും പറഞ്ഞു. 

 

A video featuring Brazilian influencer Júnior Caldeirão dressed in a full-body anaconda costume, slithering like a snake through public streets and subway stations in Japan, has gone viral on Instagram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago