അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ബുംറ കളിക്കാതിരുന്ന തീരുമാനത്തിൽ താൻ സന്തുഷ്ടനാണെന്നും ബുംറ തന്റെ ശരീരത്തിന് മുൻഗണന നൽകിയതിൽ സന്തോഷമുണ്ടെന്നുമാണ് അശ്വിൻ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ ഇക്കാര്യം പറഞ്ഞത്.
''എനിക്ക് അത്ഭുതം തോന്നുന്നു, കാരണം ഇത് മുമ്പത്തെ ഇന്ത്യൻ ടീമായിരുന്നെങ്കിൽ അവർ ബുംറയെ അവസാന ടെസ്റ്റിൽ കളിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. ഇപ്പോഴും ടീം മാനേജ്മെന്റ് ഇത് പരിഗണിച്ചിരിക്കാം. എന്നാൽ ബുംറയുടെ കാഴ്ചപ്പാടിൽ ഇത് മികച്ചൊരു തീരുമാനമാണ്. മൂന്ന് ടെസ്റ്റുകൾ മാത്രമേ കളിക്കൂ എന്ന് അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ബുംറ ആ തീരുമാനത്തിൽ ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ പരുക്ക് സാധാരണമായ ഒന്നല്ല. രണ്ട് വർഷമായി ബുംറയെ ഇത് കളിക്കളത്തിൽ നിന്നും മാറ്റി നിർത്തുന്നു. അദ്ദേഹം ഇന്ത്യയുടെ വിലപ്പെട്ട ഒരു താരമാണ്. അതിനാൽ ഈ തീരുമാനം ശരിയായതാണ്. തന്റെ ശരീരത്തിന് ബുംറ പ്രാധാന്യം നൽകുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്'' അശ്വിൻ പറഞ്ഞു.
പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകളാണ് ബുംറ നേടിയത്. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ബുംറ സ്വന്തമാക്കി. ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഒരുപിടി തകർപ്പൻ റെക്കോർഡുകളും ബുംറ സ്വന്തമാക്കിയിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ സേന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഏഷ്യൻ താരമായും ബുംറ മാറിയിരുന്നു. 146 വിക്കറ്റുകൾ നേടിയ മുൻ പാക്കിസ്ഥാൻ താരം വസിം അക്രമിനെ മറികടന്നുകൊണ്ടാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 247 റൺസിന് പുറത്തായി. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്‌ണ എന്നിവർ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഇംഗ്ലണ്ടിനായി ഹാരി ബ്രുക്, സാക് ക്രാളി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 57 പന്തിൽ 64 റൺസാണ് ഹാരി ബ്രുക് നേടിയത്. 14 ഫോറുകളാണ് താരം നേടിയത്. 64 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 53 റൺസാണ് ബ്രുക് നേടിയത്.
ഒന്നാം ഇന്നിങ്സിൽ 224 റൺസിനാണ് പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സായ് സുദർശൻ 38 റൺസും വാഷിംഗ്ടൺ സുന്ദർ 26 റൺസും സ്വന്തമാക്കി ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
Former Indian spinner R Ashwin has spoken out about Indian pacer Jasprit Bumrah not playing in the fifth Test against England
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."