HOME
DETAILS

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

  
Web Desk
December 07, 2025 | 8:25 AM

munnar-winter-tourism-drop-2024-visitor-decline-30-to-50-percent

മൂന്നാര്‍: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ശൈത്യകാല സീസണില്‍ വിനോദ സഞ്ചാരികളുടെ വരവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവ്. സഞ്ചാരികളുടെ വരവില്‍ഇത്തവണ 30 മുതല്‍ 50 ശതമാനം വരെ കുറവുണ്ടെന്നാണ് കണക്കുകള്‍. സെപ്റ്റംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെ നീളുന്നതാണ് മൂന്നാറിലെ ശൈത്യകാല സീസണ്‍.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഡിസംബര്‍ ആദ്യവാരമായിട്ടും മഴക്കാലം മാറാത്തത്, വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍, ഓണ്‍ലൈന്‍ ടാക്സി വാഹന വാര്‍ത്തകള്‍ തുടങ്ങിയ നെഗറ്റീവ് സംഭവങ്ങള്‍, ദേശീയപാതയിലെ നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്കുകള്‍ എന്നിവയാണ് ഇത്തവണ ഈ സീസണില്‍ സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ പറയുന്നത്.

സഞ്ചാരികളില്ലാതായതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ബ്ലോസം പാര്‍ക്ക് എന്നിവിടങ്ങളിലെ വരുമാനത്തിലും വന്‍ കുറവാണുണ്ടായത്. 

മഴക്കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം മേഖലയില്‍ സഞ്ചാരികള്‍ വന്നുതുടങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമസംഭവങ്ങള്‍ കാരണം പലരും കുടുംബസമേതം മൂന്നാറിലെത്താന്‍ മടിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

രാജമലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ എല്ലാ ദിവസവും 2000 ത്തിലധികം സന്ദര്‍ശകരുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ 1000 മുതല്‍ 1500 പേരാണ് ശരാശരി എല്ലാ ദിവസവുമെത്തിയത്. മാട്ടുപ്പെട്ടിയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 1000 മുതല്‍ 1500 വരെ സഞ്ചാരികളെത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 500 നും 800 നും ഇടയിലായിരുന്നു സന്ദര്‍ശകരെത്തിയത്. പഴയ മൂന്നാര്‍ ബ്ലോസം പാര്‍ക്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം സന്ദര്‍ശകര്‍ ഇത്തവണ കുറവായിരുന്നു. ഡിസംബര്‍ 15 മുതല്‍ ജനുവരി 10 വരെ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ പ്രതീക്ഷ.

 

Despite the arrival of the winter tourism season, Munnar is witnessing a significant drop in tourist arrivals compared to previous years. Reports indicate a 30–50% decline in visitors during what is usually one of the most active tourism periods—from mid-September to mid-January.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  3 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  3 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  3 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  3 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  3 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  3 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  3 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  3 days ago
No Image

ഇറാനിലേക്കില്ല: വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബൈ; യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടും; പുതിയ സമയം പിന്നീട് അറിയിക്കും

uae
  •  3 days ago