കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് നേരെ ക്രൂരത. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും മനുഷ്യത്വരഹിതമായ പെരുമാറ്റവും കാരണം നവജാത ശിശു മരിച്ചു. കഠിനമായ വേദനയിലായിരുന്ന യുവതിയെ മണിക്കൂറുകളോളം ശ്രദ്ധിക്കാതെ വിട്ടതിനാലാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടുവെന്ന് കുടുംബം ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 2-ന് പുലർച്ചെ 3 മണിയോടെ പൽസഖേദ് സ്വദേശിനിയായ ശിവാനി വൈഭവ് ഗവ്ഹാന എന്ന യുവതിയെയാണ് പ്രസവവേദനയെ തുടർന്ന് വാഷിം ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം, റിപ്പോർട്ടുകൾ സാധാരണമാണെന്നും രാവിലെ 10 മണിയോടെ പ്രസവം നടക്കുമെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. എന്നാൽ, കഠിനമായ പ്രസവവേദനയിൽ ശിവാനി പുലർച്ചെ മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിശോധിക്കാതെ ആശുപത്രിയിൽ കിടന്നത്. നഴ്സുമാരെയും ഡോക്ടർമാരെയും ആവർത്തിച്ച് വിളിച്ചിട്ടും ആരും എത്തിയില്ലയെന്നും വൈകുന്നേരം 5 മണിയോടെ നില വഷളായപ്പോൾ മാത്രമാണ് ഒരു പരിശോധന നടത്തിയത്. പക്ഷേ, അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം പ്രസവസമയത്ത് ശിവാനിയോട് ആശുപത്രി ജീവനക്കാർ "മനുഷ്യത്വരഹിതമായ" പെരുമാറ്റം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നു. മകളുടെ കവിളിൽ അടിക്കുകയും വയറ്റിൽ ബലമായി അമർത്തുകയും ചെയ്തു. യോഗ്യതയില്ലാത്ത ജീവനക്കാരാണ് അവളെ പരിശോധിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തി. വൈകുന്നേരം 5.30-ന് പ്രസവം നടന്നെങ്കിലും, നവജാത ശിശുവിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചുവെന്നും കുടുംബം അറിയിച്ചു. ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
In a shocking incident at a government hospital in Washim, Maharashtra, a pregnant woman endured brutal treatment, including being slapped, having her stomach forcibly pressed, and being examined by unqualified staff. Neglected for hours despite severe labor pain, she lost her newborn, who was declared dead after delivery due to lack of timely care. The family alleges gross negligence and demands action against the hospital staff
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."