തെളിവില്ല, ആരോപണം മാത്രം; ആപ് നേതാവ് സത്യേന്ദര്‍ ജെയിനിനെതിരായ അഴിമതി കേസ് കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയ്‌നിനെതിരായ അഴിമതിക്കേസ് ഡല്‍ഹി റൗസ് അവന്യൂ കോടതി റദ്ദാക്കി. ജെയ്ന്‍ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കാണിച്ച് സിബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടി.
2019ലാണ് സത്യേന്ദര്‍ ജെയിനിനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി സര്‍ക്കാറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ സര്‍ക്കാര്‍ നിയമന നടപടിക്രമങ്ങള്‍ ഒഴിവാക്കി 17 അംഗ കണ്‍സള്‍ട്ടന്റ് ടീമിനെ നിയമിക്കാന്‍ അനുവദിച്ചെന്നാണ് ജെയിനിനെതിരായ ആരോപണം. ഇത് അഴിമതിയാണെന്ന് ആരോപിച്ചാണ് വിജിലന്‍സ് വകുപ്പില്‍ പരാതി ലഭിച്ചത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും തെളിവൊന്നും കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
The Rouse Avenue Court in Delhi has dismissed the corruption case against former Delhi minister and Aam Aadmi Party leader Satyendar Jain. The court's decision came after the CBI submitted a report stating that there was no evidence of corruption against Jain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."