HOME
DETAILS

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

  
Web Desk
August 08, 2025 | 12:10 PM

Dr Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി ഉപകരണവും, ബില്ലും കണ്ടെത്തിയെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ്  പ്രിന്‍സിപ്പലിന്റെയും, സൂപ്രണ്ടിന്റെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ഡോ ഹാരിസ്. മുറിയില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന ഉപകരണം കേടായതിന് ശേഷം നന്നാക്കാന്‍ സാധിക്കാതെ കമ്പനി തിരിച്ചയവയാണെന്ന് ഹാരിസ് വ്യക്തമാക്കി. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണെന്നും ഹാരിസ് പറഞ്ഞു.  

' മുറിയിലെ ബോക്‌സിലുണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്പാണ്. കേടുപാടുകള്‍ പരിഹരിക്കാന്‍ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ച് കൊടുത്തിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് കമ്പനി അറിയിച്ചതിനാല്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത്രയും പണം ഇല്ലാത്തതിനാല്‍ കമ്പനിയോട് ഉപകരണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കമ്പനി തിരിച്ചയച്ച ഉപകരണമാണ് മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണ്,' ഡോ ഹാരിസ് വ്യക്തമാക്കി.

നേരത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ടും, പ്രിന്‍സിപ്പലും വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഡോക്ടറുടെ മുറിയില്‍ രണ്ട് തവണയായി നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായ ഉപകരണവും, ബില്ലും കണ്ടെത്തിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നതിന്റെ സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും പ്രിന്‍സിപ്പലും പറഞ്ഞിരുന്നു. പിന്നാലെയാണ് മറുപടിയുമായി ഡോ ഹാരിസ് രംഗത്തെത്തിയത്.

മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിനെതിരെ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും, സ്വാഭാവിക നടപടി മാത്രമാണെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആദ്യം പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ ഡോ ഹാരിസിനെ സംശയ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണങ്ങള്‍ കാണാതായതായി വിദഗ്ദ സമിതി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ആരോപണമുന്നയിച്ചിരുന്നു.

Dr. Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  11 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  11 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  11 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  11 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  11 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  11 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  11 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  11 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  11 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  11 days ago