HOME
DETAILS

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

  
Web Desk
August 10 2025 | 05:08 AM

Kerala Man Satheesh Granted Interim Bail After Arrest in Connection with Wife Athulyas Death in Sharjah

തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് ഇടക്കാല ജാമ്യം. കൊല്ലം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷാര്‍ജയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ അറസ്റ്റു ചെയ്തത്. അതുല്യയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ജൂലായ് 19നാണ്  കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ  ഷാര്‍ജയിലെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ, അതുല്യയുടെ മരണത്തിന് പിന്നില്‍ അവരുടെ ഭര്‍ത്താവ് സതീഷ് ആണെന്ന ആരോപണമുയര്‍ന്നു. ഇതിനെ ബലപ്പെടുത്ത വിധത്തില്‍  അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദ്ദിക്കുന്നത് ഉള്‍പ്പെടെ പീഡന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഭര്‍ത്താവില്‍ നിന്നും നിരന്തര ആക്രമണവും ഉപദ്രവങ്ങളും നേരിടുന്നതായി സുഹൃത്തുക്കള്‍ക്കയച്ച ശബ്ദ സന്ദേശവും പുറത്തു വന്നു. തുടര്‍ന്ന് അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലിസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു.

എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തി. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. ലോക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 10 വയസ്സുളള മകളുണ്ട്.

Satheesh, a native of Sasthamcotta, was arrested at Thiruvananthapuram airport in connection with the death of his wife Athulya in Sharjah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  16 hours ago
No Image

ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  16 hours ago
No Image

പാലക്കാട് മാല മോഷണക്കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കടം തീർക്കാനാണ് മോഷണം നടത്തിയെന്ന് മൊഴി 

Kerala
  •  17 hours ago
No Image

സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം

auto-mobile
  •  17 hours ago
No Image

33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?

auto-mobile
  •  17 hours ago
No Image

കുവൈത്തിൽ വ്യാജ പൊലിസ്, സൈനിക ബാഡ്ജുകൾ വിറ്റ സിറിയൻ പൗരൻ പിടിയിൽ

Kuwait
  •  18 hours ago
No Image

'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; കിടിലന്‍ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം | Air India Freedom Sale

uae
  •  18 hours ago
No Image

മാരുതിയുടെ കിടിലൻ ഓഫറുകൾ; 1.55 ലക്ഷം രൂപ വരെ കിഴിവും സമ്മാനങ്ങളും

auto-mobile
  •  18 hours ago
No Image

നോയിഡയില്‍ വ്യാജ പൊലിസ് സ്റ്റേഷന്‍ നടത്തിയ ആറംഗ സംഘം പിടിയില്‍; സംഭവം വ്യാജ എംബസി കേസില്‍ വയോധികനെ അറസ്റ്റു ചെയ്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍

National
  •  19 hours ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  19 hours ago


No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  19 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  20 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  20 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  21 hours ago