ഖത്തര്‍: വനപ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക് നിര്‍ദേശവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: ഖത്തറിലെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. റൗദയില്‍ നിന്ന് അല്‍ ജുമൈലിലയിലേക്ക് ഹരിതാപമേഖലക്ക് മുകളിലൂടെ വാഹനമോടിച്ചതിന് വാഹനം അധികൃതര്‍ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു..
റൗദയിലേക്കും രാജ്യത്തെ മറ്റ് വനപ്രദേശങ്ങളിലേക്കും പോകുന്ന സന്ദര്‍ശകര്‍ ആവശ്യമായ ചട്ടങ്ങള്‍ പാലിക്കണമെന്നും പരിസ്ഥി സംരക്ഷിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജലസംരക്ഷണവും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഖത്തറിന്റെ പരിസ്ഥിതി നയങ്ങളും സംരംഭങ്ങളും ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമത്തെ സൂചിപ്പിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
Ministry of Environment and Climate Change has issued guidelines for those traveling to eco-friendly areas in Qatar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."