പാറശാല കസ്റ്റഡിമരണം: ശ്രീജിവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: പാറശാല പൊലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച നെയ്യാറ്റിന്‍കര കുളത്തൂര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീജിവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ശ്രീജീവിന്റെ കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ച പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മൊബൈല്‍ മോഷണ കുറ്റത്തിന് 2014 മെയ് 19 നാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തത്. പൊലിസ് മര്‍ദ്ദനത്തെതുടര്‍ന്ന് 21 ന് ശ്രീജീവ് കൊല്ലപ്പെട്ടു. എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കെ വിഷം കഴിച്ചാണ് ശ്രീജീവ് മരിച്ചതെന്നായിരുന്നു പൊലിസ് വിശദീകരണം. തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്ത് പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പരാതിനല്‍കി. അന്നത്തെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ്, സിവില്‍ ഓഫിസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, മഹസ്സര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ എന്നിവര്‍ കുറ്റക്കാരാണന്ന് ജസ്റ്റിസ് നാരായണകുറുപ്പ് അധ്യക്ഷനായ കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തി. പൂവ്വാര്‍ ബസ് സ്റ്റാന്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ 20 കിലോമീറ്റര്‍ വാഹനത്തിലിട്ട് മര്‍ദിച്ചു.ദേഹത്ത് മരണകാരമായ ക്ഷതം ഏറ്റിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ക്രൂരമര്‍ദനത്തിന് ശേഷം നിര്‍ബന്ധിച്ച് വിഷം കഴിപ്പിക്കുകയായിരുന്നുവെന്നും എന്നാല്‍ വിഷം വയറ്റില്‍ എത്തിയിട്ടില്ലന്നും പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റി റിപ്പോര്‍ട്ടിലുണ്ട്. നഷ്ടപരിരിഹാരമായി ശ്രീജിവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടി എടുക്കാനും കംപ്ലെയ്ന്റ് അതോറിറ്റി സര്‍ക്കാറിനോട് ശുപാര്‍ശചെയ്തിരുന്നു. കംപ്ലയ്ന്റ് അതോറിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത് നാഴികകല്ലായ തീരമാനമാണന്ന് ജസ്റ്റീസ് നാരായണകുറുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."