HOME
DETAILS

ഇന്ധനക്ഷമതയിൽ മുന്നിൽ; ഇന്ത്യയിലെ ടോപ് 5 കാറുകൾ

  
Web Desk
August 22 2025 | 14:08 PM

top 5 fuel-efficient cars in india

പുതിയ കാർ വാങ്ങുന്നത് ഏതൊരാൾക്കും ഒരു സ്വപ്ന സാക്ഷാത്കാരമാണ്. പെർഫോമൻസ്, പ്രവർത്തനച്ചെലവ്, സുരക്ഷ, സവിശേഷതകൾ, വിശ്വാസ്യത, വിൽപ്പനാനന്തര സേവനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് കാർ വാങ്ങുന്നവരാണ് ഇന്ന് കൂടുതലും. എന്നാൽ, കണ്ണടച്ച് ഏതെങ്കിലും ഒരു കാർ തിരഞ്ഞെടുക്കുന്നവരും ഇന്നുണ്ട്, ചിലപ്പോൾ ഇഷ്ടപ്പെട്ട കാർ വാങ്ങാനുള്ള പണം തികയാതെ വരുന്നത് കൊണ്ടാകാം. എന്നിരുന്നാലും, ഇന്ത്യയിൽ ഇന്ധനക്ഷമതയാണ് പലരുടെയും പ്രധാന മുൻഗണന. പെട്രോൾ വില മൂന്നക്കത്തിൽ തുടരുന്ന സാഹചര്യത്തിൽ, ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറുകളുടെ പ്രാധാന്യം കൂടിവരികയാണ്.

പെട്രോൾ കാറുകൾക്കൊപ്പം ഹൈബ്രിഡ്, സിഎൻജി വാഹനങ്ങളും ഇന്ത്യയിൽ മികച്ച ഇന്ധനക്ഷമതയോടെ ലഭ്യമാണ്. ലിറ്ററിന് 30 കിലോമീറ്ററിന് മുകളിൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന സിഎൻജി കാറുകളെ ഒഴിവാക്കി, ഇന്ത്യയിലെ ഏറ്റവും മികച്ച 5 മൈലേജ് ലഭിക്കുന്ന കാറുകളെ കുറിച്ച് പരിശോധിക്കാം. മാരുതി സുസുക്കിയുടെ കാറുകളാണ് ഭൂരിഭാഗവും. ഏതൊക്കെയാണ് ഈ കാറുകൾ എന്ന് വിശദമായി പരിശോധിക്കാം.

1. മാരുതി സുസുക്കി ഡിസയർ

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനുകളിൽ ഒന്നാണ് മാരുതി സുസുക്കി ഡിസയർ. ARAI കണക്കനുസരിച്ച്, ഈ സബ്-കോംപാക്ട് സെഡാൻ ലിറ്ററിന് 25.71 കിലോമീറ്റർ മൈലേജ് നൽകുന്നു (എഎംടി വേരിയന്റ്). കഴിഞ്ഞ വർഷത്തെ ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഈ കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെട്ടിട്ടുണ്ട്. 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ 80 bhp പവറും 112 Nm ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ വേരിയന്റിന് 24.79 km/l മൈലേജ് ലഭിക്കും. 6.84 ലക്ഷം രൂപ മുതലാണ് ഡിസയറിന്റെ എക്സ്-ഷോറൂം വില.

2025-08-2219:08:46.suprabhaatham-news.png
 
 

2. മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ഈ പട്ടികയിൽ രണ്ടാമത്. 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ (80 bhp) ഉപയോഗിക്കുന്ന ഈ കാർ, 5-സ്പീഡ് മാനുവലിനൊപ്പം 24.8 km/l മൈലേജും, എഎംടി വേരിയന്റിനൊപ്പം 25.75 km/l മൈലേജും വാഗ്ദാനം ചെയ്യുന്നു. 6.49 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില.

2025-08-2219:08:59.suprabhaatham-news.png
 
 

3. മാരുതി സുസുക്കി സെലേറിയോ

എൻട്രി ലെവൽ ഹാച്ച്ബാക്കായ സെലേറിയോ മികച്ച മൈലേജിന്റെ കാര്യത്തിൽ മാരുതിയുടെ മറ്റൊരു താരമാണ്. 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ (69 bhp, 91 Nm ടോർക്ക്) 5-സ്പീഡ് മാനുവലിനൊപ്പം 24.97-25.24 km/l മൈലേജും, എഎംടി വേരിയന്റിനൊപ്പം 26 km/l മൈലേജും നൽകുന്നു. 5.64 ലക്ഷം രൂപ മുതലാണ് സെലേറിയോയുടെ എക്സ്-ഷോറൂം വില.

2025-08-2219:08:09.suprabhaatham-news.png
 
 

4. ഹോണ്ട സിറ്റി e:HEV

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനാണ് ഹോണ്ട സിറ്റി e:HEV. 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ഹൈബ്രിഡ് സിസ്റ്റം 126 bhp പവർ നൽകുന്നു. ഈ കാർ ലിറ്ററിന് 27.26 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 19.90 ലക്ഷം രൂപ മുതലാണ് സിറ്റി ഹൈബ്രിഡിന്റെ എക്സ്-ഷോറൂം വില.

2025-08-2219:08:67.suprabhaatham-news.png
 
 

5. ടൊയോട്ട ഹൈറൈഡർ / മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഹൈറൈഡറും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ഒന്നാം സ്ഥാനം പങ്കിടുന്നു. സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ച ഈ ഹൈബ്രിഡ് വാഹനങ്ങൾ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനുമായി 27.97 km/l മൈലേജ് വാഗ്ദാനം ചെയ്യുന്നു. 11.34 ലക്ഷം രൂപ (ഹൈറൈഡർ), 11.42 ലക്ഷം രൂപ (ഗ്രാൻഡ് വിറ്റാര) മുതലാണ് എക്സ്-ഷോറൂം വില.

2025-08-2219:08:86.suprabhaatham-news.png
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  5 hours ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  6 hours ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  6 hours ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  6 hours ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  6 hours ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  6 hours ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  6 hours ago
No Image

വരുന്നൂ സുഹൈല്‍ നക്ഷത്രം; യുഎഇയില്‍ വേനല്‍ക്കാലം അവസാനഘട്ടത്തില്‍

uae
  •  7 hours ago
No Image

14 കാരൻ 10 വയസുകാരിയെ കുത്തിയത് 18 തവണ, പിന്നാലെ കഴുത്തറുത്തു; 'മിഷൻ ഡോൺ' - ഞെട്ടിക്കുന്ന കൊലപാതകം

National
  •  7 hours ago
No Image

അവൻ വളരെ ആത്മവിശ്വാസമുള്ള താരമാണ്, പക്ഷെ ടീമിലുണ്ടാകില്ല: രഹാനെ

Cricket
  •  7 hours ago