HOME
DETAILS

4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ

  
Web Desk
August 23 2025 | 10:08 AM

robbery of lakhs at letired judges house in 4 minutes 2 arrested after viral cctv search for 4 others onderway

ഭോപ്പാൽ: ഇൻഡോറിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് ഗാർഗിന്റെ വീട്ടിൽ നടന്ന കവർച്ച നടത്തിയ രണ്ട് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. മറ്റ് നാല് കൂട്ടാളികൾക്കായി പൊലിസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.

മുഖംമൂടിയും ഗ്ലൗസും ധരിച്ച മൂന്നംഗ സംഘം വെറും 4 മിനിറ്റിനുള്ളിൽ ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന് വീട്ടിൽ നിന്ന് കടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, ജസ്റ്റിസ് ഗാർഗിന്റെ മകൻ ഋത്വിക് ഉറങ്ങിക്കിടക്കവേ, മുഖംമൂടി ധരിച്ചവർ മുറിയിൽ കയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നത് വ്യക്തമാണ്. ഒരു പ്രതി ഇരുമ്പ് ദണ്ഡുമായി ഋത്വിക്കിനെ ഉണർന്നാൽ അടിച്ചുവീഴ്ത്താൻ തയ്യാറായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.

പുലർച്ചെ 4:35-ന് ജനലിന്റെ ഇരുമ്പ് ഗ്രിൽ മുറിച്ചാണ് കവർച്ചാ സംഘം വീടിനുള്ളിൽ കടന്നത്. 4:36-ന് ഒരാൾ ഇരുമ്പ് ദണ്ഡുമായി കാവൽ നിന്നു, 4:37-ന് മറ്റൊരാൾ കബോർഡിന്റെ ലോക്ക് പൊട്ടിച്ചു. ലോക്ക് പൊട്ടിയപ്പോൾ അലാറം മുഴങ്ങിയെങ്കിലും ഋത്വിക് ഉണർന്നില്ല. 4:38-ന് പണവും ആഭരണങ്ങളും കവർന്ന് 4:39-ന് സംഘം പുറത്തേക്ക് കടന്നു. അലാറം മുഴങ്ങിയിട്ടും ഋത്വിക്കിന് അത് അറിയാൻ കഴിഞ്ഞില്ല.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വിവിധ ജില്ലകളിലെ 200-ലധികം ക്യാമറകളിൽ നിന്നുള്ള 200 മണിക്കൂറിലേറെയുള്ള സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്താണ് പ്രതികളെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ബൈപാസിന് സമീപം ഒരു വാഹനം തടഞ്ഞാണ് രണ്ട് പ്രധാന പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ മറ്റ് നാല് കൂട്ടാളികളുടെ വിവരങ്ങൾ വെളിപ്പെടുത്തി, അവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  11 hours ago
No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  11 hours ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  11 hours ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  12 hours ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  12 hours ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  12 hours ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  12 hours ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  12 hours ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  13 hours ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  13 hours ago