കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം (Primary Amoebic Meningoencephalitis) സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 38-വയസ്സുകാരനാണ് ഏറ്റവും പുതിയ രോഗബാധിതൻ. കാൻസർ ചികിത്സയ്ക്കായി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (RCC) പ്രവേശിപ്പിക്കപ്പെട്ടിരിക്കെ ഇയാൾക്ക് രോഗം കണ്ടെത്തി. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
നിലവിൽ തിരുവനന്തപുരം ജില്ലയിൽ നാല് ആക്ടീവ് കേസുകൾ ഉണ്ട്. 2025-ൽ ഇതുവരെ സംസ്ഥാനത്ത് 98 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 22 പേർ രോഗബാധ മൂലം മരണപ്പെട്ടതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം, മലിനജലത്തിൽ കാണപ്പെടുന്ന 'നെഗ്ലേറിയ ഫൗലേറി' എന്ന അമീബ മൂലമുണ്ടാകുന്ന അപൂർവവും മാരകവുമായ രോഗമാണ്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകത ആരോഗ്യ വകുപ്പ് ഊന്നിപ്പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."