
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ

ഡൽഹി: കാഫ നാഷണൽ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിനൊപ്പം പരിശീലകനായുള്ള ഖാലിദ് ജമീലിന്റെ ആദ്യ ടൂർണമെന്റ് ആണിത്. 23 അംഗ ടീമിനെയാണ് ടൂർണമെന്റിനായി ഖാലിദ് തെരഞ്ഞെടുത്തത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെ ഏഴ് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടു നൽകാൻ ക്ലബ് തയ്യാറായില്ല.
താരങ്ങളോടുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് മോഹൻ ബഗാൻ താരങ്ങളെ നാഷണൽ ഡ്യൂട്ടിക്കായി അയക്കാതിരുന്നത്. മോഹൻ ബഗാന്റെ ഈ നടപടിയെക്കുറിച്ച് ഖാലിദ് ജമീൽ പ്രതിരിക്കുകയും ചെയ്തു. മോഹൻ ബഗാന്റെ ഈ നടപടി വെല്ലുവിളിയായി എടുക്കുന്നുവെന്നാണ് ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കിയത്.
"ചില കാരണങ്ങളാൽ ചില ക്ലബ്ബുകൾ താരങ്ങളെ വിട്ടു നൽകുന്നില്ല. ഓഫ് സീസൺ കഴിഞ്ഞാണ് നമ്മൾ ക്യാമ്പിലേക്ക് തിരിച്ചു വരുന്നത്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ഇതിൽ ഒരു ബുദ്ധിമുട്ടും ഉള്ളതായി എനിക്ക് തോന്നുന്നില്ല. നമ്മുടെ ടീമിൽ നല്ല താരങ്ങൾ ഉണ്ട്. എനിക്ക് ആവശ്യമായ താരങ്ങളെ ടീമിൽ ലഭിച്ചിട്ടുണ്ട്. പുതിയ താരങ്ങൾക്ക് പ്രതിഭ തെളിയിക്കാൻ അവസരം നൽകും" ഖാലിദ് ജമീൽ ടീം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യക്കായി കളിക്കാനിറങ്ങി താരങ്ങൾ തിരിച്ച് ടീമിലേക്ക് വരുമ്പോൾ പരുക്ക് പറ്റിയിട്ടുണ്ടാവുമെന്നും എന്നാൽ ഈ താരങ്ങൾക്ക് പിന്തുണ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നൽകുന്നില്ലെന്നുമാണ് മോഹൻ ബഗാൻ ഉന്നയിക്കുന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദ്, വിശാൽ കെയ്ത്ത്, മൻവീർ സിംഗ്, ലാലെങ്മാവിയ, ദീപക്ക് ടാംഗ്രി, ലിസ്റ്റൺ കൊളോകോ, അനിരുദ്ധ ഥാപ എന്നീ താരങ്ങളെയാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇവരെ മോഹൻ ബഗാൻ വിട്ടുകൊടുക്കാതിരിക്കുകയായിരുന്നു.
താജിക്കിസ്ഥാനിലാണ് ടൂർണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ആതിഥേയരെ കൂടാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, എന്നിവർക്കൊപ്പമാണ് ഇന്ത്യയുള്ളത്. ഓഗസ്റ്റ് 29ന് താജിക്കിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇറാനാണ് നിലവിലെ ചാംപ്യൻമാർ.
കാഫ നാഷണൽ കപ്പിനുള്ള ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഹൃതിക് തിവാർ, ഗുർപ്രീത് സിങ് സന്ധു
ഡിഫൻഡർമാർ: രാഹുൽ ബെക്കെ, റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, ചിംഗൽസേന സിങ്, റാൾട്ടെ, മുഹമ്മദ് ഉവായ്
മിഡ്ഫീൽഡർമാർ: നിഖിൽ പ്രഭു, സുരേഷ് സിങ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്‌സൻ സിങ്, ബോറിസ് സിങ്, ആഷിക്ക് കരുണിയൻ, ഉദാന്ത സിങ്, മഹേഷ് സിങ്
ഫോഡർഡുകൾ: ഇർഫാൻ യദ്വാദ്, മാൻവീർ സിങ്, ജിതിൻ, ചാങ്‌തെ, വിക്രം പ്രതാപ് സിങ്.
Indian coach Khalid Jameel reacts to Mohun Bagan Supergiants' decision to not release seven players to the Indian team. The Indian coach made it clear that he is taking Mohun Bagan's action as a challenge.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• 2 days ago
ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും
uae
• 2 days ago
തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും
Kerala
• 2 days ago
11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
National
• 2 days ago
മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
Kerala
• 2 days ago
ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്‌ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 2 days ago
ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം
Kerala
• 2 days ago
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു
International
• 2 days ago
വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ
crime
• 2 days ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു
Kerala
• 2 days ago
സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ
crime
• 2 days ago
യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
qatar
• 2 days ago
വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ
latest
• 2 days ago
പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന് അറസ്റ്റില്‍
Saudi-arabia
• 2 days ago
സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ
Kerala
• 2 days ago
അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ
Football
• 2 days ago
ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ
National
• 2 days ago
'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം
Cricket
• 2 days ago
ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം
Cricket
• 2 days ago
കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍
Kerala
• 2 days ago
പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി
Kerala
• 2 days ago