
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ലീഗിൽ ഇതിനോടകം തന്നെ ഒരുപാട് താരങ്ങൾ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ലീഗിൽ കളിക്കുന്ന താരങ്ങളെക്കുറിച്ച് സൂപ്പർ താരം സഞ്ജു സാംസൺ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കേരള ക്രിക്കറ്റിൽ ഒരുപാട് കഴിവുള്ള താരങ്ങൾ ഉണ്ടെന്നും അധികം വൈകാതെ മറ്റൊരു മലയാളി താരം കൂടി ഈ രാജ്യത്തിനുവേണ്ടി കളിക്കുന്നത് കാണാൻ സാധിക്കും എന്നുമാണ് സഞ്ജു പറഞ്ഞത്.
"കേരള ക്രിക്കറ്റിൽ ഇത്രയധികം കഴിവുള്ള താരങ്ങൾ ഉള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു മലയാളി താരം ഇന്ത്യക്കായി കളിക്കുന്നത് കാണാൻ നമുക്ക് സാധിക്കും. അങ്ങനെ സംഭവിക്കുമെന്ന് ഉറപ്പാണ്" സഞ്ജു സാംസൺ പറഞ്ഞു.
ലീഗ് തുടങ്ങുന്നതിന് മുമ്പ് വരാനിരിക്കുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർണമെന്റായി കെസിഎൽ മാറുമെന്നും സഞ്ജു പറഞ്ഞിരുന്നു. രണ്ടാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച് പരുപാടിയിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
''കേരളത്തിലെ താരങ്ങളുടെ കഴിവുകളാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഭാവി. ഇന്ത്യൻ ക്രിക്കറ്റ് ടീം ഡ്രസിങ് റൂമിൽ കേരളത്തിലെ താരങ്ങളുടെ കഴിവിനെക്കുറിച്ച് വലിയ മതിപ്പുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ എന്ന ഈ വേദി ഒരുക്കിയത് താരങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികച്ച ലീഗായി കേരള ക്രിക്കറ്റ് ലീഗ് മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്'' സഞ്ജു പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. 51 പന്തിൽ നിന്നും 14 ഫോറുകളും ഏഴ് സിക്സുകളും അടക്കം 121 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ചായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു. താരലേലത്തിൽ സഞ്ജുവിനെ 26.80 ലക്ഷം രൂപക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
The second season of the Kerala Cricket League is underway with excitement. Many players have already performed well in the league and gained attention. Sanju Samson talks about the players playing in the league are currently garnering a lot of attention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ
crime
• 5 hours ago
ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
Kerala
• 5 hours ago
കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം
National
• 5 hours ago
കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും
crime
• 6 hours ago
WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
uae
• 6 hours ago
ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി
National
• 6 hours ago
കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
crime
• 6 hours ago
താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 7 hours ago
യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും
uae
• 7 hours ago
ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ
uae
• 7 hours ago
ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്
uae
• 8 hours ago
ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി
Kerala
• 8 hours ago.png?w=200&q=75)
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
crime
• 8 hours ago
പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
crime
• 9 hours ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 9 hours ago
ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 10 hours ago
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന
Kerala
• 10 hours ago
പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 10 hours ago
ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി
qatar
• 9 hours ago
പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
National
• 9 hours ago
നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്
uae
• 9 hours ago