HOME
DETAILS

ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം

  
Web Desk
October 12 2025 | 07:10 AM

europes schengen countries have implemented a new entryexit system

ദുബൈ: ഇന്ന് (2025 ഒക്ടോബർ 12) മുതൽ, യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലും പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) നടപ്പിലാക്കി. ഇനിമുതൽ, പാസ്‌പോർട്ടിൽ മുദ്ര വയ്ക്കുന്നതിന് പകരം, ഉദ്യോഗസ്ഥർ യാത്രക്കാരുടെ പ്രവേശന തീയതിയും താമസ കാലാവധിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തും.

പുതിയ നിയമപ്രകാരം യൂറോപ്യൻ ഇതര പൗരന്മാരിൽ ഭൂരിഭാഗവും അതിർത്തിയിൽ അവരുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. യാത്രക്കാരുടെ മുഖചിത്രവും വിരലടയാളവും സ്കാൻ ചെയ്ത ശേഷം മാത്രമേ യൂറോപ്പിന്റെ ഷെങ്കൻ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. 

എൻട്രി എക്സിറ്റ് സിസ്റ്റം (EES)

ഈ സംവിധാനം പാസ്‌പോർട്ട് നിയന്ത്രണങ്ങൾക്ക് പകരമല്ല. യാത്രക്കാർ ഇപ്പോഴും തുറമുഖങ്ങളിൽ ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് വിധേയരാകണം. എന്നാൽ, ഷെങ്കൻ മേഖലയിലെ രാജ്യങ്ങൾ യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം അവരുടെ മുഖം, വിരലടയാളം, എൻട്രി-എക്സിറ്റ് തീയതികൾ എന്നിവ രേഖപ്പെടുത്തും.

അതിർത്തികളിലൂടെയുള്ള പ്രവേശം വേ​ഗത്തിലാക്കാനും, ആരാണ് രാജ്യത്ത് പ്രവേശിക്കുന്നതെന്നും പുറത്തുപോകുന്നതെന്നും ട്രാക്ക് ചെയ്യാനും ഈ സംവിധാനം ഉദ്ദേശിക്കുന്നു. അതേസമയം, ഈ വിവരങ്ങൾ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ആരംഭിച്ച ഈ സംവിധാനം 2026 ഏപ്രിൽ 10-ഓടെ പൂർണമായി നടപ്പിലാക്കും. 

ആർക്കെല്ലാം ബാധകമാകും?

EES ഷെങ്കൻ മേഖലയിൽ ബാധകമാണ്. ഇതിൽ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ 25 എണ്ണവും, ഐസ്‌ലാൻഡ്, ലിക്ടൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയും ഉൾപ്പെടുന്നു.

അവധിക്കാലം ആഘോഷിക്കാനായി സഞ്ചാരികളെത്തുന്ന പ്രധാന രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, ഷെങ്കൻ മേഖലയിൽ ഉൾപ്പെടാത്തതിനാൽ റിപ്പബ്ലിക് ഓഫ് അയർലൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ പാസ്‌പോർട്ട് പ്രോസസ്സിംഗ് പഴയ രീതിയിൽ തുടരും.

യൂറോപ്യൻ യൂണിയൻ, ഐസ്‌ലാൻഡ്, ലിക്ടൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നല്ലാത്തവർക്കാണ് EES ബാധകം. എന്നാൽ, ദീർഘകാല വിസ ഉള്ളവർക്ക് ചില ഇളവുകൾ ഉണ്ട്.

എങ്ങനെ പ്രവർത്തിക്കുന്നു?

EES പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി അതിർത്തിയിൽ എത്തുന്ന യാത്രക്കാർ ഒരു സെൽഫ്-സർവിസ് സ്ക്രീനിൽ അവരുടെ പേര്, പാസ്‌പോർട്ട് വിശദാംശങ്ങൾ, വിരലടയാളം, എൻട്രി എക്സിറ്റ് തീയതിയും സ്ഥലവും രജിസ്റ്റർ ചെയ്യണം. മെഷീൻ അവരുടെ മുഖത്തിന്റെ ചിത്രം എടുക്കും. അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫോട്ടോ മാത്രം മതിയാകും, വിരലടയാളം ആവശ്യമില്ല.

ശേഖരിച്ച ഡാറ്റയ്ക്ക് എന്ത് സംഭവിക്കും?

EES വഴി ശേഖരിക്കുന്ന ഡാറ്റ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കും. അതിനുശേഷം അത് ഒഴിവാക്കും. ശേഖരിക്കപ്പെടുന്ന ഡാറ്റ ഈ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങളിലെ അതിർത്തി, വിസ, ഇമിഗ്രേഷൻ അധികൃതർക്കും, ലോക്കൽ പൊലിസിനും, യൂറോപോളിനും (യൂറോപ്യൻ യൂണിയന്റെ നിയമപാലന ഏജൻസി) ഉപയോഗിക്കാം.

മൂന്ന് വർഷത്തിനുള്ളിൽ യാത്രക്കാർ വീണ്ടും അതിർത്തി കടക്കുകയാണെങ്കിൽ, മുഖചിത്രവും വിരലടയാളവും ഫയലിൽ ഉള്ളതിനാൽ പ്രക്രിയ വേഗത്തിലാകും.

മുഖചിത്രമോ വിരലടയാളമോ നൽകാൻ ഒരാൾ വിസമ്മതിച്ചാൽ, അവർക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു.

Starting today (October 12, 2025), Europe's Schengen countries have implemented a new Entry/Exit System (EES) at airports and border points. Instead of stamping passports, officials will now digitally record travelers' information, including their date of entry and length of stay.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  5 hours ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  6 hours ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  6 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  6 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  7 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  7 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  7 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  7 hours ago