HOME
DETAILS

ലോകകപ്പിൽ മന്ദാന കൊടുങ്കാറ്റ്; 5000ത്തിൽ തിളങ്ങി ചരിത്രമെഴുതി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

  
October 12 2025 | 12:10 PM

smrithi mandhana reached a new milestone in womens odi

ഐസിസി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം വിശാഖപട്ടണത്ത് നടക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ സ്‌മൃതി മന്ദാനയും പ്രതീക റാവലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 155 റൺസിന്റെ പടുകൂറ്റൻ റൺസാണ് നേടിയത്. മത്സരത്തിൽ ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 66 പന്തിൽ 80 റൺസ് നേടിയാണ് സ്‌മൃതി തിളങ്ങിയത്. ഒമ്പത് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്.

ഇതോടെ ഏകദിനത്തിൽ 5000 റൺസെന്ന പുത്തൻ നാഴികകല്ലിലെത്താനും ഇന്ത്യൻ വൈസ് ക്യാപ്റ്റന് സാധിച്ചു. വിമൺസ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് സ്വന്തമാക്കുന്ന താരവും സ്‌മൃതി തന്നെയാണ്. 112 ഇന്നിങ്‌സുകളിൽ നിന്നുമാണ് സ്‌മൃതിയുടെ നേട്ടം. വെസ്റ്റ് ഇൻഡീസ് താരം സ്റ്റഫാനി ടെയ്‌ലറുടെ പേരിലുള്ള റെക്കോർഡ് തകർത്താണ് സ്‌മൃതി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 129 ഇന്നിങ്‌സുകളിൽ നിന്നുമായിരുന്നു വിൻഡീസ് താരം 5000 റൺസ് പൂർത്തിയാക്കിയത്. 

ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിലും മികച്ച ഫോമിലാണ് സ്‌മൃതി കളിച്ചിരുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടി സ്‌മൃതി തിളങ്ങിയിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ സെഞ്ച്വറി ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ത്സരത്തിൽ ഇന്ത്യക്കായി മിന്നൽ സെഞ്ച്വറി നേടിയാണ് സ്‌മൃതി മന്ദാന തിളങ്ങിയത്. മത്സരത്തിൽ 63 പന്തിൽ 125 റൺസാണ് സ്‌മൃതി അടിച്ചെടുത്തത്. 17 ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.

മത്സരത്തിൽ 50 പന്തിൽ സെഞ്ച്വറി നേടിയ സ്‌മൃതി ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായും റെക്കോർഡിട്ടു. ഇതിനു മുമ്പ് ഈ നേട്ടം വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 2013ൽ ഓസ്ട്രേലിയക്കെതിരെ 52 പന്തിൽ നിന്നുമാണ് കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നത്.

അതേസമയം മത്സരത്തിൽ സ്‌മൃതിക്ക് പുറമെ പ്രതീക റാവൽ 96 പന്തിൽ 75 റൺസും നേടി തിളങ്ങി. 10 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.  

The India-Australia clash in the ICC Women's ODI World Cup is underway in Visakhapatnam. Smriti shone in the match by scoring 80 runs off 66 balls. The player hit nine fours and three huge sixes. With this, the Indian vice-captain also reached a new milestone of 5000 runs in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  8 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  9 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  9 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  9 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  9 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  10 hours ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  10 hours ago
No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  10 hours ago
No Image

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം

Kerala
  •  11 hours ago
No Image

പാക് - അഫ്ഘാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  11 hours ago