HOME
DETAILS

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാ​ഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്

  
October 12 2025 | 06:10 AM

sharjah police crack down on jaywalking strict measures implemented

ഷാർജ: നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഷാർജ പൊലിസ്. ഷാർജയിൽ ഈ ഒക്ടോബറിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ട സംഭവത്തെ തുടർന്നാണ് ഈ നടപടി.  

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാരുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഷാർജ പൊലിസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി ഖലീജ് ടൈംസിനോട് പറഞ്ഞു.

കാൽനടയാത്രക്കാർ എല്ലായ്‌പ്പോഴും പെഡസ്ട്രിയൻ ക്രോസിംഗുകൾ, പാലങ്ങൾ, ടണലുകൾ എന്നിവ ഉപയോഗിക്കണം. കൂടാതെ, ട്രാഫിക് സിഗ്നലുകൾ പാലിക്കുകയും വേണം അൽ നഖ്ബി ആവശ്യപ്പെട്ടു.

“സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും, വാഹനമോടിക്കുന്നവരുടെയും പൊതു ഉത്തരവാദിത്തമാണ്. കാൽനടയാത്രക്കാരുടെ സുരക്ഷാ നിയമങ്ങൾ നടപ്പാക്കുന്നതിനും അവബോധം വളർത്തുന്നതിനും കർശനമായ നിരീക്ഷണത്തിലൂടെ നിയമലംഘനങ്ങൾ തടയുന്നതിനുമാണ് പുതിയ കാമ്പയിൻ ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു. 

വ്യവസായ മേഖലകൾ‌, ഹൈവേകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലിസ് പട്രോളുകളും സ്മാർട്ട് നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് അൽ നഖ്ബി വ്യക്തമാക്കി.

യുഎഇ ട്രാഫിക് നിയമപ്രകാരം, അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. ഈ നിയമലംഘനം ഒരു അപകടത്തിന് കാരണമായാൽ, ജയിൽ ശിക്ഷയും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കാം.

അതേസമയം, 80 കിലോമീറ്റർ വേഗപരിധിയോ അതിൽ കൂടുതലോ ഉള്ള സ്ഥലങ്ങളിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് കൂടുതൽ കർശനമായ ശിക്ഷ ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, കുറഞ്ഞത് മൂന്ന് മാസത്തെ തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കും. 

രണ്ട് കാൽനടയാത്രക്കാർ മരിച്ചു

വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. 52 കാരിയായ ഒരു പാകിസ്ഥാനി വനിതയും 31 കാരനായ ഒരു അഫ്ഗാൻ പൗരനുമാണ് മരിച്ചത്. ഇതേതുടർന്നാണ് ഷാർജയിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Sharjah Police have intensified efforts to curb jaywalking, imposing fines of AED 400 for crossing roads outside designated pedestrian lanes and AED 400 for ignoring traffic lights. This strict enforcement aims to enhance road safety and protect both pedestrians and motorists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  6 hours ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  7 hours ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  7 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  7 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  7 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  8 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  8 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  8 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  9 hours ago