HOME
DETAILS

നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

  
Web Desk
October 12 2025 | 12:10 PM

dubai police seizes 28 vehicles over unpaid traffic fines within deadline

ദുബൈ: ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ പരിശോധനയുമായി ദുബൈ പൊലിസ്. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനാ ക്യാമ്പയിനിൽ പൊലിസ് നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. തുടർച്ചയായി ട്രാഫിക് നിയമലംഘനങ്ങൾ നടത്തുകയും പിഴകുടിശ്ശിക അടക്കാതിരിക്കുകയും ചെയ്ത 28 വാഹനങ്ങളാണ് ദുബൈ പൊലിസ് പിടിച്ചെടുത്തത്.

ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്യുകയും പിഴത്തുക അടക്കാതിരിക്കുകയും ചെയ്ത ഡ്രൈവറുടെ വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ മിക്കതും. ഇതിൽ ചില ഡ്രൈവർമാരുടെ ലൈസൻസ് വിവിധ കാരണങ്ങളാൽ നേരത്തേ തന്നെ സസ്‌പെന്റ് ചെയ്തിരുന്നു. 

പരിശോധന ക്യാമ്പയിനിൽ ലൈസൻസ് പുതുക്കാത്ത ഡ്രൈവർമാരെയും പിടികൂടിയിരുന്നു. തുടർന്ന് പൊലിസ് ഇവരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പൊലിസിന്റെ നീക്കം. 6,000 ദിർഹത്തിൽ കൂടുതൽ പിഴ ഈടാക്കിയ വാഹനങ്ങൾ കണ്ടുകെട്ടാൻ പൊലിസിന് അധികാരമുണ്ട്. 

പിഴ കുടിശ്ശിക അടക്കാനും ലൈസൻസ് കൃത്യസമയത്ത് പുതുക്കാനും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുന്നതിനും വാഹനമോടിക്കുന്നവരെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടി. 

നിയമനടപടികളോ വാഹനം പിടിച്ചെടുക്കലോ ഒഴിവാക്കാൻ, പിഴ കുടിശ്ശിക പതിവായി പരിശോധിക്കാനും ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പ്, വെബ്‌സൈറ്റ് എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക മാർഗങ്ങൾ വഴി സമയബന്ധിതമായി പണമടയ്ക്കാനും വാഹന ഉടമകളോട് അധികൃതർ അഭ്യർത്ഥിച്ചു.

dubai police impounds 28 vehicles for failing to pay traffic fines on time under new 2025 rules. penalties escalate to vehicle seizure after grace period. stay compliant to avoid towing and extra fees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  8 hours ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  8 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  8 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  9 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  9 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  9 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  9 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  10 hours ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  10 hours ago