യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
ദോഹ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഖത്തർ എയർവേയ്‌സ്. ഇന്ന് മുതൽ (2025 ഒക്ടോബർ 12) യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് എയർലൈൻ അറിയിച്ചു.
ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള പൗരന്മാരുടെ എൻട്രി-എക്സിറ്റ് സംബന്ധിച്ച നടപടിക്രമങ്ങളെയാണ് ഈ മാറ്റം ബാധിക്കുക. അതിനാൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഈ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഖത്തർ എയർവേയ്‌സ് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാൻ എയർലൈൻ യാത്രക്കാർക്ക് നിർദേശം നൽകി.
പുതിയ EES സംവിധാനം യാത്രക്കാരുടെ പാസപോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം, വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തും. 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ 25 എണ്ണവും, ഐസ്‌ലാൻഡ്, ലിക്ടൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയും, അവധിക്കാലം ആഘോഷിക്കാനായി സഞ്ചാരികളെത്തുന്ന പ്രധാന രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഷെങ്കൻ മേഖലയിൽ ഉൾപ്പെടാത്തതിനാൽ റിപ്പബ്ലിക് ഓഫ് അയർലൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ പാസ്‌പോർട്ട് പ്രോസസ്സിംഗ് പഴയ രീതിയിൽ തുടരും. യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർ ഓട്ടോമേറ്റഡ് കിയോസ്‌ക്കുകളിൽ അവരുടെ പാസ്‌പോർട്ട് നമ്പർ, വിരലടയാളം, ഫോട്ടോ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.
യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണമെന്നും, അല്ലാത്തപക്ഷം പ്രവേശന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാമെന്നും എയർലൈൻ അറിയിച്ചു.
Qatar Airways has issued a warning to passengers traveling to European Union countries about the new Entry/Exit System (EES), which will be implemented starting October 12, 2025. The EES will require non-EU nationals to register their biometric data, including fingerprints and facial images, when entering or exiting the EU .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."