HOME
DETAILS

ഓണവും ബക്രീദും ഒരുമിച്ച്: വിപണിക്ക് ഉത്സവഛായ

  
backup
September 07, 2016 | 10:08 AM

%e0%b4%93%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a6%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

കൊച്ചി: ഓണവും ബക്രീദും ഒരുമിച്ചെത്തിയതോടെ വിപണിക്ക് ഉത്സവമേളം. ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളിലൊക്കെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അത്തം പിറന്നതോടെ വിപണി കൂടുതല്‍ സജീവമായി. സദ്യവട്ടത്തിനുള്ള ഉത്രാടത്തിരക്ക് ബാക്കി നിര്‍ത്തി കച്ചവടം പൊടിപൊടിക്കുന്നു എന്നു തന്നെ പറയാം. അഞ്ച് മുതല്‍ അറുപത് ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കിയാണ് വ്യാപാരസ്ഥാപനങ്ങള്‍ ഓണം ബക്രീദ് വിപണി സജീവമാക്കിയിരിക്കുന്നത്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, നിശ്ചിത തുകയ്ക്ക് സാധനം വാങ്ങിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം തുടങ്ങി ആകര്‍ഷകമായ ഓഫറുകളും വിപണിക്ക് ഉണര്‍വേകുന്നുണ്ട്.

വസ്ത്രവിപണിയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ഉണര്‍ന്നിരുന്ന വസ്ത്രവിപണി ഇത്തവണ അത്തം പിറക്കുന്നതിന് മുമ്പ് തന്നെ ഉണര്‍ന്നിരിക്കുന്നു. വസ്ത്രവിപണന രംഗത്തെ പ്രമുഖര്‍ മത്സരിച്ച് മുന്‍കൂട്ടി ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ചതാണ് ഇതിനുകാരണം. സാധാരണഗതിയില്‍ ഇദുല്‍ ഫിത്വറിന് വസ്ത്രങ്ങള്‍ വാങ്ങുന്നതുപോലെ ബക്രീദിന് പുതുവസ്ത്രങ്ങള്‍ വാങ്ങാറില്ലെങ്കിലും ഇത്തവണത്തെ ബക്രീദ് വിപണിയിലും തിരക്ക് ദൃശ്യമാണ്. ബക്രീദ് കഴിഞ്ഞ് ഒരുദിവസത്തിനുശേഷം തിരുവോണമെത്തുന്നതിനാലാണ് വിപണിയില്‍ ഇത്തരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്.

 

തെരുവോരങ്ങളിലും ഉത്സവകച്ചവടം പൊടിപൊടിക്കുകയാണ്. മറുനാട്ടുകാരാണ് തെരുവോരക്കച്ചവടക്കാരിലേറെയും. ഓഫറുകളൊന്നും ഇവിടെയില്ലെങ്കിലും കീശയ്‌ക്കൊതുങ്ങുന്ന തരത്തില്‍ തുണിത്തരങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികളുടെയും സ്ത്രീകളുടെയുമൊക്കെ വസ്ത്രങ്ങള്‍ ചൂടപ്പം പോലെയാണ് ഇവിടെ വിറ്റഴിയുന്നത്. വിലപേശിയാല്‍ കുറച്ചുതരുമെന്ന പ്രത്യേകതയും തെരുവോരകച്ചവടത്തിനുണ്ട്. മാര്‍ക്കറ്റ് റോഡ്, മേനക, ജെട്ടി തുടങ്ങി നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളൊക്കെ തെരുവോരകച്ചവടക്കാര്‍ ഇതിനോടകം കയ്യേറി കഴിഞ്ഞു. ഉച്ചസമയത്തുപോലും വന്‍ തിരക്കാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. നട്ടുച്ചയ്ക്ക് കടുത്ത ചൂട് വകവെയ്ക്കാതെയാണ് ഇവിടെ കച്ചവടം.

നഗരത്തിലെ വന്‍കിട മാളുകളും ആകര്‍ഷകമായ ഇളവുകളാണ് നല്‍കുന്നത്. ഒരു കുടക്കീഴില്‍ ആവശ്യമുള്ളവയെല്ലാം ഒരുക്കിയാണ് ഇവര്‍ വ്യത്യസ്തമാകുന്നത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്ക് 60ശതമാനം വരെ ഡിസ്‌ക്കൗണ്ടും അവശ്യസാധനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രേണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വിപണിയും സജീവമായികഴിഞ്ഞു. വില്‍പ്പനലക്ഷ്യം വര്‍ധിപ്പിച്ചതിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.സെല്‍ഫി സ്റ്റിക്, മൊബൈല്‍ ഡാറ്റ, സ്വര്‍ണ്ണനാണയം തുടങ്ങിയവയ്ക്ക് പുറമെ ഓണക്കോടിയും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് മുപ്പത് ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഖാദിമേള ഉത്രാടം വരെ നീണ്ടുനില്‍ക്കും. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ കോപ്‌ടെക്‌സ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ നല്‍കുന്നുണ്ട്.

അത്തം തുടങ്ങിയതോടെ പൂ വിപണിയും സജീവമാണ്. തമിഴ് നാട്ടുകാരാണ് പൂ കച്ചവടക്കാറിലേറെയും. തമിഴ്‌നാട്ടില്‍ നിന്ന് അതിരാവിലെയും പാതിരാത്രിയുമൊക്കെ പൂവുമായി നിരവധി ലോറികളാണ് ജില്ലയുടെ വിവിധഭാഗങ്ങളിലെത്തുന്നത്. സ്‌കൂളുകളിലും കോളജുകളിളും വിവിധ സ്ഥാപനങ്ങളിലുമൊക്കെ ഓണമെത്തിയതോടെ പൂക്കളമത്സരങ്ങളും തകൃതിയാണ്. ഓണസദ്യയ്ക്ക വിളമ്പുന്ന ഉപ്പേരികളുടെ വിപണനവും അമ്പത് ശതമാനം പൂര്‍ത്തിയായികഴിഞ്ഞു. കുടുംബശ്രീ പോലുള്ള സംഘങ്ങളാണ് ഉപ്പേരി വിപണിയില്‍ ഇത്തവണ ചിപ്‌സും കപ്പയും ശര്‍ക്കരപുരട്ടിയുമൊക്കെ എത്തിച്ചത്. നട്ടുച്ചയ്ക്ക് പോലും നഗരത്തിലെ പ്രധാനറോഡുകളില്‍ വന്‍ഗതാഗതക്കുരുക്കാണ് ഓണവിപണിയിലെത്തുന്നവരുടെ തിരക്ക് മൂലം അനുഭവപ്പെടുന്നത്. ഈ തിരക്ക് ഉത്രാടപാച്ചില്‍ വരെ തുടരുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  16 minutes ago
No Image

ശിക്ഷ റദ്ദാക്കണം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Kerala
  •  24 minutes ago
No Image

വിരലുകളും മൂക്കും മുറിച്ചെടുത്തു, തല കല്ലുകൊണ്ട് അടിച്ചുതകര്‍ത്തു; 17കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി കനാല്‍ക്കരയില്‍ ഉപേക്ഷിച്ചു; പ്രതി ബന്ധുവെന്ന് പൊലിസ്, ഇയാള്‍ക്കായി തിരച്ചില്‍ 

National
  •  38 minutes ago
No Image

12 സെഞ്ച്വറികളിലെ ആദ്യ സെഞ്ച്വറി; അപൂർവ നേട്ടവുമായി ലോകകപ്പിലേക്ക് ഡി കോക്ക്

Cricket
  •  an hour ago
No Image

ഭാര്യയെ സംശയം; എല്ലാവരും ഉറങ്ങിയപ്പോള്‍ വീടിന് തീയിട്ട് ഭര്‍ത്താവ്; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

Kerala
  •  an hour ago
No Image

'തമിഴ്‌നാട്ടില്‍ മുസ്‌ലിംകള്‍ സുരക്ഷിതര്‍; ഡി.എം.കെ എക്കാലത്തും ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍' സ്റ്റാലിന്‍ ഉലമാക്കളുടേയും കുടുംബങ്ങളുടേയും പെന്‍ഷന്‍ ഉയര്‍ത്തി 

National
  •  an hour ago
No Image

In Depth Story: ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം നടന്ന ജനുവരി 30: മാതാപിതാക്കള്‍ പെണ്‍കുട്ടിയായി വളര്‍ത്തിയ ഗോഡ്‌സെ എങ്ങിനെ തീവ്രഹിന്ദുത്വയുടെ മുഖമായി?

National
  •  2 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണ കുറ്റമാകില്ല; വിവാഹിതയായ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ വെറുതേ വിട്ട് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഒറ്റ ഗോളിൽ മെസിയുടെ റെക്കോർഡിനൊപ്പം; 40 ടീമുകളെയും കീഴടക്കി ലെവൻഡോസ്കിയുടെ കുതിപ്പ്

Football
  •  2 hours ago
No Image

വെറും 1000 ദിര്‍ഹം ഉണ്ടോ, ഷാര്‍ജയില്‍ പുതിയ സംരംഭം തുടങ്ങാം; സുവര്‍ണ്ണാവസരമൊരുക്കി ബിസിനസ് ഫെസ്റ്റിവലില്‍

Business
  •  3 hours ago