HOME
DETAILS

 'അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് ഈ ചോര വീഴ്ത്തിയതെങ്കില്‍ നാട് മറുപടി പറയും'; രാഹുല്‍ മാങ്കൂട്ടത്തില്‍

  
Web Desk
October 11 2025 | 05:10 AM

rahul-mamkootathil facebook post-shafi-parambil-assault-incident perambra

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പിലിന് പരുക്കേറ്റതില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലിസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ പേരാമ്പ്ര മാത്രമല്ല, കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

''നിങ്ങള്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണ്ണ മോഷണം മറയ്ക്കാന്‍ നിങ്ങള്‍ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങള്‍ മറുപടി പറയേണ്ടി വരും ശ്രീ വിജയന്‍, പറയിപ്പിക്കും ഈ നാട്.''- രാഹുല്‍ കുറിച്ചു. 

അതേസമയം, സംഭവസ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്.പിയുടെ വാദം പൊളിച്ചുകൊണ്ട് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയെ പൊലിസ് ലാത്തികൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലിസുമായി സംസാരിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് ലാത്തികൊണ്ട് അടിയേറ്റത്. പൊലിസ് ലാത്തി വീശിയില്ലെന്നും, പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു ഇന്നലെ പൊലിസ് നല്‍കിയ വിശദീകരണം.

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഉടലെടുത്ത പ്രതിഷേധത്തിനിടെ നടന്ന പൊലിസ് അതിക്രമത്തില്‍ ഷാഫിക്ക് മുഖത്തും മൂക്കിനും പരിക്കേറ്റിരുന്നു. കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവര്‍കരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയരുകയും ചെയ്തിട്ടുണ്ട്.


ഷാഫിക്കെതിരെ കേസ്

അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലിസ് കേസെടുത്തു. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലിസിനെ ആക്രമിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ, നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു.

പേരാമ്പ്രയിലെ സംഘര്‍ഷം കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവെച്ചിരുന്നു, ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

സംസ്ഥാനവ്യാപക പ്രതിഷേധം

തലസ്ഥാന നഗരിയില്‍ ഷാഫിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇതിനിടെ പൊലിസുമായി ഉന്തും തള്ളും ഉണ്ടാവുകയും ലാത്തിചാര്‍ജ് നടക്കുകയും ചെയ്തു. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. ചവറയില്‍ പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ച പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. കരുനാഗപ്പള്ളിയില്‍ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ പൊലിസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ പിരിച്ചുവിട്ടു.

ആലപ്പുഴയില്‍ രാത്രി പത്ത് മണി വരെ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ പ്രതിഷേധിച്ചു. കളര്‍കോട് ജംഗ്ഷനില്‍ ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിന് ശേഷം പൊലിസ് പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.

എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. എറണാകുളം നഗരത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരില്‍ പന്തം കൊളുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തൊടുപുഴയിലും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

തൃശ്ശൂരില്‍ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലെ മാനന്തവാടിയില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം

Kerala
  •  6 hours ago
No Image

അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  6 hours ago
No Image

'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി

Kerala
  •  7 hours ago
No Image

വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി

uae
  •  7 hours ago
No Image

ഗതാഗതം സുഗമമാക്കും, റോഡ് കാര്യക്ഷമത വർധിപ്പിക്കും; ആറ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ആർ‌ടി‌എ

uae
  •  8 hours ago
No Image

ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, കാസര്‍കോട് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  8 hours ago
No Image

ഒന്നര വര്‍ഷം മുന്‍പ് വിവാഹം, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

Kerala
  •  8 hours ago
No Image

രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് വിലക്കി യുഎഇ; ബസുകളിൽ പ്രവേശനം വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാത്രം

uae
  •  9 hours ago
No Image

'ഈ പ്രായത്തിലും എന്നാ ഒരിതാ...'; 79 കാരനായ ട്രംപിന് 65 കാരന്റെ ഹൃദയാരോഗ്യം; അസാധാരണ ആരോഗ്യമെന്ന് ഡോക്ടര്‍മാര്‍

International
  •  10 hours ago