HOME
DETAILS

ഒന്നര വര്‍ഷം മുന്‍പ് വിവാഹം, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

  
October 11, 2025 | 8:58 AM

palakkad-husband-kills-wife-suffocation-case

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടുകുളം സ്രാമ്പിക്കല്‍ സ്വദേശി വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദീക്ഷിതിന്റെ(26) അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 

ഇക്കഴിഞ്ഞ 9 ന് രാത്രിയില്‍ വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും വിവരം വൈഷ്ണവിയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഈ സമയം, ദീക്ഷിതും വൈഷ്ണവിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവി മരിച്ചു. 

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.

ഒന്നരവര്‍ഷം മുന്‍പായിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന്  പൊലിസ് വ്യക്തമാക്കി. ദീക്ഷിതിന്റെ വീട്ടില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

 

 

English Summary: In Palakkad, Kerala, a 26‑year‑old woman named Vaishnavi was suffocated to death by her husband, Deekshit (26). The couple had been married for one and a half years. The incident took place after Vaishnavi reported feeling unwell, and Deekshit took her to Mankavu Medical College Hospital. When she died there, a postmortem revealed that the cause was strangulation, which led the police to detain Deekshit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  2 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  2 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  2 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം കടന്ന് എന്‍.ഡി.എ

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago