ഗ്ലോബൽ വില്ലേജ് 30ാം സീസൺ ബുധനാഴ്ച (2025 ഒക്ടോബർ 15) ആരംഭിക്കും; ടിക്കറ്റ് നിരക്ക്, തുറക്കുന്ന സമയം തുടങ്ങി നിങ്ങളറിയേണ്ട പ്രധാന കാര്യങ്ങൾ
ദുബൈ: 2025 ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് തങ്ങളുടെ 30ാം സീസൺ ആരംഭിക്കുകയാണ്, ഇത് 2026 മേയ് 10 വരെ തുടരും. കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ് പ്രദർശിപ്പിച്ചത്. ഓരോന്നും, പരമ്പരാഗത കരകൗശല വസ്തുക്കൾ, പാചകരീതികൾ, പ്രകടനങ്ങൾ, അതുല്യമായ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ദേശീയ സംസ്കാരം ഹൈലൈറ്റ് ചെയ്യുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്.
അന്താരാഷ്ട്ര പവലിയനുകൾ, ലോകമെമ്പാടുമുള്ള ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ, ഷോപ്പിംഗ്, റൈഡുകൾ, തത്സമയ വിനോദം എന്നിവ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിൽ എത്തിയത്. ഗ്ലോബൽ വില്ലേജജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷമായിരുന്നു ഇത്. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുമ്പോൾ യുഎഇ നിവാസികളെല്ലാം വലിയ ആവേശത്തിലാണ്.
ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ തുറക്കുന്നത് എപ്പോൾ?
ബുധനാഴ്ച (2025 ഒക്ടോബർ 15) ഗ്ലോബൽ വില്ലേജ് തങ്ങളുടെ 30ാം സീസൺ ആരംഭിക്കുകയാണ്. അന്ന് വൈകുന്നേരം ആറ് മണിക്ക് ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ തുറക്കും
ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് (E311) തൊട്ടടുത്താണ് ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്താൻ, ദുബൈലാൻഡിലേക്കുള്ള എക്സിറ്റ് 37 വഴി യാത്ര ചെയ്യണം.
ടിക്കറ്റ് നിരക്കുകൾ
ടിക്കറ്റ് നിരക്കുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബറിൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
സെപ്റ്റംബർ 20 മുതൽ 26 വരെ വിഐപി പാക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു. കൂടാതെ, സെപ്റ്റംബർ 27-ന് രാവിലെ 10 മുതൽ കൊക്കകോള അരീന വെബ്സൈറ്റ് വഴിയും ടക്കറ്റുകൾ ലഭിച്ചിരുന്നു.
വിഐപി പാക്കുകളുടെ വില:
1) ഡയമണ്ട് പാക്ക്: 7,550 ദിർഹം
2) പ്ലാറ്റിനം പാക്ക്: 3,400 ദിർഹം
3) ഗോൾഡ് പാക്ക്: 2,450 ദിർഹം
4) സിൽവർ പാക്ക്: 1,800 ദിർഹം
5) മെഗാ ഗോൾഡ് വിഐപി പാക്ക്: 4,900 ദിർഹം
6) മെഗാ സിൽവർ വിഐപി പാക്ക്: 3,350 ദിർഹം
ഗ്ലോബൽ വില്ലേജ് എപ്പോൾ അടയ്ക്കും?
വേനൽക്കാലത്തെ കനത്ത ചൂട് ഒഴിവാക്കാനും അടുത്ത സീസണിനായി തയ്യാറെടുക്കാനും ഗ്ലോബൽ വില്ലേജ് വേനൽക്കാലത്ത് അടച്ചിടും. വെബ്സൈറ്റ് അനുസരിച്ച്, 2026 മേയ് 10 നാണ് ഗ്ലോബൽ വില്ലേജ് 30ാം സീസൺ അവസാനിക്കുക.
Global Village Dubai is set to kick off its 30th season on October 15, 2025, running until May 10, 2026. The popular destination promises an exciting blend of cultures, entertainment, shopping, and dining experiences, featuring over 90 cultures from around the world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."