HOME
DETAILS

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തി; 26 കാരന് 10 വർഷം തടവും, നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി

  
October 11, 2025 | 5:55 AM

10-year jail sentence for dubai airport drug smuggling case

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് 26 കാരനായ യുവാവിന് 10 വർഷം തടവുശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. 

കേസ് രേഖകൾ പ്രകാരം, ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് പ്രതി ദുബൈയിൽ എത്തിയത്. എന്നാൽ ദുബൈ വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ലഗേജിൽ സംശയം തോന്നി. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിൽ, പ്രതിയുടെ സ്യൂട്ട്കേസിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ വലിയ അളവിലുള്ള നിയമവിരുദ്ധ വസ്തുക്കൾ കണ്ടെത്തി. 

ഈ മയക്കുമരുന്ന് സ്വന്തം ഉപയോഗത്തിനുള്ളതാണെന്നാണ് ആദ്യം പ്രതി അവകാശപ്പെട്ടത്. എന്നാൽ, ഇയാളിൽ നിന്ന് പിടിച്ചെടുത്തത് വ്യക്തിഗത ഉപയോഗത്തിന് അനുവദനീയമായതിനേക്കാൾ കൂടിയ അളവിലുള്ള മയക്കുമരുന്നാണെന്ന് അന്വേഷകർ പറഞ്ഞു. കൂടാതെ, ഫോറൻസിക് പരിശോധനാ ഫലങ്ങളും പ്രതി മയക്കുമരുന്ന് ഒളിപ്പിച്ച രീതിയും കള്ളക്കടത്ത് ശ്രമം തെളിയിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. 

തുടർന്ന്, വ്യക്തിഗത ഉപയോഗത്തിനപ്പുറം മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്തതിന് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. പ്രതിക്ക് 10 വർഷത്തെ ജയിൽ ശിക്ഷയും, ശിക്ഷക്ക് ശേഷം നാടുകടത്താനും വിധിച്ചു.

എന്നാൽ, പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാതലം ഇല്ലെന്നും, നടപടിക്രമങ്ങളിൽ പ്രതി യഥാർത്ഥ പശ്ചാത്താപം പ്രകടിപ്പിച്ചതായും കോടതി ശ്രദ്ധിച്ചു. എന്നിരുന്നാലും, മയക്കുമരുന്ന് ഇറക്കുമതി പൊതുസുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും, ഇത് നിസ്സാരമായി കാണാനാവില്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. 

A 26-year-old man has been sentenced to 10 years in prison for smuggling large quantities of drugs into the UAE through Dubai International Airport. The Dubai Criminal Court handed down the verdict, emphasizing the country's strict stance on combating narcotics trafficking.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  9 days ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  9 days ago
No Image

ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  9 days ago
No Image

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നാറില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

Kerala
  •  9 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

National
  •  9 days ago
No Image

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  9 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്ന് ദുബൈ പൊലിസ്

uae
  •  9 days ago
No Image

ലൈംഗിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  9 days ago
No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  9 days ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  9 days ago