HOME
DETAILS

ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, കാസര്‍കോട് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

  
October 11 2025 | 09:10 AM

police-assault-on-shafi-parambil protests erupted across Kerala

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.പിക്കെതിരെ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഐ.ജി ഓഫിസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. 

കാസര്‍കോട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലിസ് സ്റ്റേഷന്‍ ഉപരോധശ്രമം പ്രതിരോധിച്ചതോടെ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പുതിയകോട്ട സംസ്ഥാനപാതയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു.  റോഡ് ഉപരോധിച്ചതിന് സമീപത്തൂടെ വാഹനങ്ങള്‍ കടത്തിവിട്ടതോടെ വീണ്ടും തര്‍ക്കമുണ്ടായി. ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടയുള്ള നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. റോഡില്‍ ടയര്‍ കത്തിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം നേതാക്കളും പൊലിസും ഇടപെട്ട് തടഞ്ഞു. പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് തൊട്ടടുത്തും  പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ നടുറോഡില്‍ കറുത്ത കൊടിയുമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരില്‍ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തു. 

പാലക്കാട് സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. 


ഷാഫിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന പൊലിസ് വാദം പൊളിഞ്ഞു

സംഭവസ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്.പിയുടെ വാദം പൊളിച്ചുകൊണ്ട് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയെ പൊലിസ് ലാത്തികൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലിസുമായി സംസാരിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് ലാത്തികൊണ്ട് അടിയേറ്റത്. പൊലിസ് ലാത്തി വീശിയില്ലെന്നും, പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു ഇന്നലെ പൊലിസ് നല്‍കിയ വിശദീകരണം.

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഉടലെടുത്ത പ്രതിഷേധത്തിനിടെ നടന്ന പൊലിസ് അതിക്രമത്തില്‍ ഷാഫിക്ക് മുഖത്തും മൂക്കിനും പരിക്കേറ്റിരുന്നു. കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവര്‍കരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയരുകയും ചെയ്തിട്ടുണ്ട്.

അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലിസ് കേസെടുത്തു. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലിസിനെ ആക്രമിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ, നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു.

 

English Summary: In response to police action against MP Shafi Parambil, protests erupted across Kerala, especially led by Youth Congress workers. Several confrontations broke out between protesters and police at locations like Kozhikode and Kasaragod

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  an hour ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  2 hours ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  2 hours ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  2 hours ago
No Image

ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  3 hours ago
No Image

മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?

International
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  3 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ

Cricket
  •  3 hours ago
No Image

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

Kerala
  •  3 hours ago
No Image

ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി

uae
  •  4 hours ago