HOME
DETAILS

രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് വിലക്കി യുഎഇ; ബസുകളിൽ പ്രവേശനം വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാത്രം

  
October 11, 2025 | 8:43 AM

uae ministry of education bans unauthorized entry into school buses

ദുബൈ: രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. എല്ലാ പബ്ലിക് സ്‌കൂൾ അഡ്മിനിസ്ട്രേഷനുകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ ബസുകളിലെ പ്രവേശനം വിദ്യാർത്ഥികൾക്കും അംഗീകൃത സ്‌കൂൾ ജീവനക്കാർക്കും മാത്രമാണെന്ന് ഈ നീക്കം വ്യക്തമാക്കുതായി എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു.

എമറാത്ത് അൽ യൗം അവലോകനം ചെയ്ത, സ്കൂളുകൾക്കും രക്ഷിതാക്കൾക്കും അയച്ച ഒരു സർക്കുലറിൽ, മന്ത്രാലയം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. സ്കൂൾ ബസുകളിൽ അധ്യയന വർഷം മുഴുവൻ പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിരിക്കണം. ഇത് റൂട്ടുകൾ നിരീക്ഷിക്കാനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

ബസ് റൂട്ടുകൾ, സുരക്ഷാ നിരീക്ഷണങ്ങൾ, അല്ലെങ്കിൽ ഗതാഗതവുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയവ സ്കൂൾ അധികൃതർ വഴി മാത്രം ആശയവിനിമയം നടത്തണമെന്ന് നിർദേശത്തിൽ പറയുന്നു. ഈ വിഷയങ്ങളിൽ രക്ഷിതാക്കൾ ബസ് ഡ്രൈവർമാരോ സൂപ്പർവൈസർമാരോടോ നേരിട്ട് ബന്ധപ്പെടരുതെന്ന് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ ചട്ടങ്ങൾ ലംഘിക്കുന്നത് കുട്ടികളുടെ സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും, ബാധകമായ നിയന്ത്രണങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസരിച്ച് നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

രക്ഷിതാക്കളുടെ സഹകരണം, തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും എല്ലാ വിദ്യാർഥികളുടെയും അവകാശങ്ങളും ക്ഷേമവും ഉയർത്തിപ്പിടിക്കുന്നതിനുള്ള പങ്കാളിത്തത്തെ പ്രകടമാക്കുന്നതാണെന്ന് സർക്കുലറിൽ പറയുന്നു. 

The UAE Ministry of Education has issued directives prohibiting parents and unauthorized visitors from boarding school buses. This move aims to enhance student safety and security during transportation. Only students and authorized school staff are allowed to enter school buses, as per the new regulations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  9 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  9 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  9 days ago
No Image

തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്: പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി

Kerala
  •  9 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  9 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  9 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  9 days ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  9 days ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  9 days ago