യുഎഇയിൽ വാഹനമോടിക്കാൻ ഇനി എളുപ്പമാണ്; നിങ്ങളുടെ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസ് ഇനി യുഎഇ ലൈസൻസാക്കി മാറ്റാം; കൂടുതലറിയാം
ദുബൈ: ദുബൈയിൽ താമസിക്കുന്നവർക്ക്, ചില രാജ്യങ്ങളിൽ നിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടെങ്കിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വഴി എളുപ്പത്തിൽ യുഎഇ ഡ്രൈവിംഗ് ലൈസൻസിലേക്ക് മാറ്റാം. ഇതുവഴി അർഹരായവർക്ക് ഡ്രൈവിംഗ് ടെസ്റ്റുകളോ, പരീക്ഷകളോ ഇല്ലാതെ നേരിട്ട് യുഎഇ ലൈസൻസ് നേടാൻ സാധിക്കും.
അർഹത:
അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, സാധുവായ എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണം, കൂടാതെ അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ഡ്രൈവിംഗ് ലൈസൻസ് ഇപ്പോഴും സാധുവായിരിക്കണം. യുകെ, യൂറോപ്യൻ യൂണിയനിലെ (ഇയു) മിക്ക രാജ്യങ്ങൾ, തുർക്കി, ജപ്പാൻ, ദക്ഷിണകൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി 20-ലധികം രാജ്യങ്ങൾ ഈ ലൈസൻസ് മാറ്റത്തിന് അർഹമാണ്.
ആവശ്യമായ രേഖകൾ:
ദുബൈ ഇഷ്യൂ ചെയ്ത വിസയുള്ള താമസക്കാർ ഇനിപ്പറയുന്നവ നൽകണം:
1) സാധുവായ എമിറേറ്റ്സ് ഐഡി
2) ഇലക്ട്രോണിക് കണ്ണ് പരിശോധന ഫലം
3) അംഗീകൃത രാജ്യത്ത് നിന്നുള്ള യഥാർത്ഥ ഡ്രൈവിംഗ് ലൈസൻസ്
ഫീസ്:
Dh200 – ഫയൽ ഓപനിങ്ങ്
Dh600 – ലൈസൻസ് നൽകൽ
Dh50 – ഹാൻഡ്ബുക്ക് മാനുവൽ
Dh140–Dh180 – ഇലക്ട്രോണിക് കണ്ണ് പരിശോധന (അംഗീകൃത കേന്ദ്രങ്ങളിൽ)
Dh20 – ക്നോളജ് ആന്റ് ഇന്നൊവേഷൻ ഫീസ്
അപേക്ഷ:
RTA വെബ്സൈറ്റ് വഴി ഓൺലൈനായോ, ഉമ്മു റമൂൽ, അൽ മനാറ, അൽ ത്വാർ, ദെയ്റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടോ അപേക്ഷിക്കാം. RTA-അംഗീകൃത ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയും അപേക്ഷിക്കാവുന്നതാണ്.
ലൈസൻസിന്റെ സാധുത:
21 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷം
21 വയസ്സിന് മുകളിലുള്ളവർക്ക് രണ്ട് വർഷം
ലൈസൻസ് മാറ്റത്തിന് അർഹമായ രാജ്യങ്ങളിൽ യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്പെയിൻ, തുർക്കി, യുഎസ്, ജപ്പാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. പൂർണ്ണമായ ലിസ്റ്റിനായി RTA വെബ്സൈറ്റ് സന്ദർശിക്കുക - rta.ae.
Residents in Dubai can conveniently exchange their valid foreign driving licenses for a UAE license through the Roads and Transport Authority (RTA), provided their country of origin is on the approved list. This streamlined process allows eligible individuals to drive legally in the UAE without unnecessary hassle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."