
'ഈ പ്രായത്തിലും എന്നാ ഒരിതാ...'; 79 കാരനായ ട്രംപിന് 65 കാരന്റെ ഹൃദയാരോഗ്യം; അസാധാരണ ആരോഗ്യമെന്ന് ഡോക്ടര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില അസാധാരണവും മികച്ചതുമാണെന്ന് ഡോക്ടര്‍മാര്‍. ട്രംപിന്റെ ഹൃദയത്തിന് അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രായമായ 79 വയസിനേക്കാള്‍ 14 വയസ്സ് കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ഡോക്ടര്‍ ഷോണ്‍ ബാര്‍ബബെല്ല അറിയിച്ചു.
ജനുവരിയില്‍ യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ട്രംപ്. രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ് ട്രംപ്.
ട്രംപ് അസാധാരണമായ ആരോഗ്യത്തോടെ തുടരുന്നു. ട്രംപിന്റെ ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, മൊത്തത്തിലുള്ള ശരീരികാരോഗ്യംഎന്നിവയെല്ലാം മികച്ചതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വരാനിരിക്കുന്ന അന്താരാഷ്ട്ര യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി, ട്രംപ് പ്രതിരോധ ആരോഗ്യ പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും സ്വീകരിച്ചു. വാര്‍ഷിക ഇന്‍ഫ്‌ലൂവന്‍സയും പുതുക്കിയ കോവിഡ് 19 ബൂസ്റ്റര്‍ വാക്‌സിനുകളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.
ട്രംപിന് 6 അടി, 3 ഇഞ്ച് (190 സെന്റീമീറ്റര്‍) ഉയരവും 224 പൗണ്ട് (102 കിലോഗ്രാം) ഭാരവുമുണ്ടെന്ന് മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനകളില്‍ പറയുന്നു. റെഡ് മീറ്റിനോട് പൊതുവേ കൂടുതല്‍ താല്‍പര്യമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ കൊളസ്‌ട്രോള്‍ അളവും നിയന്ത്രണവിധേയമാണ്.
നേരത്തേ ജൂലൈയില്‍, ട്രംപിന്റെ കാലുകളിലെ വീക്കവും വലതുകൈയ്യിലെ ചതവും ചര്‍ച്ചയായിരുന്നു. കാലിലെ പ്രശ്നം 'ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി' മൂലമാണെന്ന് അന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. ആസ്പിരിന്‍ ഉപയോഗമാണ് കൈയിലെ ചതവിന് കാരണമെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചിരുന്നു.
നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി തന്നെ താരതമ്യം ചെയ്ത ട്രംപ് താന്‍ കൂടുതല്‍ 'ഫിറ്റ്' ആണെന്ന് അവകാശപ്പെട്ടിരുന്നു. 2020 ല്‍, അദ്ദേഹത്തിന് കോവിഡ്-19 ബാധിച്ചിരുന്നു. അന്ന് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരസ്പരവിരുദ്ധവും അവ്യക്തവുമായ പ്രസ്താവനകളാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നത്.
English Summary: President Donald Trump’s medical team has declared that his health is “exceptional,” even suggesting that his heart is biologically closer to that of a 65‑year‑old rather than his chronological age of 79. According to White House physician Sean Barbabella, his cardiovascular, pulmonary, neurological, and overall physical parameters are excellent. A recent exam included advanced imaging, lab tests, and preventive checkups, along with updated vaccinations for influenza and COVID‑19.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?
International
• 3 hours ago.png?w=200&q=75)
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 3 hours ago
ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ
Cricket
• 3 hours ago
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Kerala
• 3 hours ago
ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി
uae
• 4 hours ago
രാജസ്ഥാന് ഇനി പുതിയ നായകൻ, സഞ്ജുവും മറ്റൊരു സൂപ്പർതാരവും ടീം വിടുന്നു; റിപ്പോർട്ട്
Cricket
• 4 hours ago
പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 4 hours ago
ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്
Football
• 4 hours ago
ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം
uae
• 5 hours ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ
Cricket
• 5 hours ago
നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും
Cricket
• 5 hours ago
വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം
Kerala
• 5 hours ago
അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്
oman
• 6 hours ago
'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി
Kerala
• 6 hours ago
ഒന്നര വര്‍ഷം മുന്‍പ് വിവാഹം, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
Kerala
• 8 hours ago
രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് വിലക്കി യുഎഇ; ബസുകളിൽ പ്രവേശനം വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാത്രം
uae
• 8 hours ago
ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA
uae
• 10 hours ago
എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങള തെരഞ്ഞെടുത്ത് കോൾ പാൽമർ; ആദ്യ മൂന്നിൽ ക്രിസ്റ്റ്യാനോയില്ല, മെസ്സി ഒന്നാമൻ
Football
• 10 hours ago
വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്
Kerala
• 7 hours ago
കാലാവധി കഴിഞ്ഞ ലൈസൻസുപയോഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി
uae
• 7 hours ago
ഗതാഗതം സുഗമമാക്കും, റോഡ് കാര്യക്ഷമത വർധിപ്പിക്കും; ആറ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ആർടിഎ
uae
• 8 hours ago