ഭാര്യ ഒളിച്ചോടി, മദ്യപിച്ചെത്തിയ അച്ഛന്‍ മൂന്ന് മക്കളെ കഴുത്തറത്ത് കൊലപ്പെടുത്തി
തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ മദ്യപിച്ച് ലക്കുകെട്ട പിതാവ് മൂന്ന് മക്കളെ കഴുത്തറത്ത് കൊലപ്പെടുത്തി. പട്ടുക്കോട്ടൈ താലൂക്കിലെ ഗോപാലസമുദ്രം ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. 12 ഉം 8 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളെയും അഞ്ച് വയസ്സുള്ള മകനെയുമാണ് ഇവരുടെ പിതാവ് വിനോദ് കുമാര്‍ (38) കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ പൊലിസില്‍ കീഴടങ്ങി.
മധുക്കൂറിനടുത്തുള്ള ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു വിനോദ്കുമാര്‍. ഭാര്യ നിത്യ സോഷ്യല്‍ മീഡിയ വഴി മണ്ണാര്‍ഗുഡിയില്‍ നിന്നുള്ള ഒരാളുമായി സൗഹൃദത്തിലാവുകയും ആറുമാസം മുന്‍ ഇയാള്‍ക്കൊപ്പം ഒളിച്ചോടുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം വിനോദ്കുമാര്‍ അമിതമായി മദ്യപിക്കാന്‍ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ വിനോദ് കുമാര്‍ മദ്യപിച്ച് വീട്ടിലെത്തുകയും കുട്ടികളെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ഉടന്‍ തന്നെ വിനോദ് കുമാര്‍ മധുക്കൂര്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലിസ് ഉടന്‍ സംഭവസ്ഥലത്തെത്തിയെങ്കിലും മൂന്ന് കുട്ടികളും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
12 വയസ്സുള്ള വി ഓവിയ, 8 വയസ്സുള്ള വി കീര്‍ത്തി, 5 വയസ്സുള്ള മകന്‍ വി ഈശ്വരന്‍ എന്നിവരാണ് മരിച്ചത്. ഓവിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു, കീര്‍ത്തി മൂന്നാം ക്ലാസിലും മകന്‍ ഈശ്വരന്‍ കിന്റര്‍ഗാഡനിലുമാണ് പഠിച്ചിരുന്നത്. ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ ഇയാള്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും സ്ഥിരമായി മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പട്ടുകോട്ടൈ ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായി തഞ്ചാവൂര്‍ ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
English Summary: In Thanjavur, Tamil Nadu, a man named Vinod Kumar (38) allegedly murdered his three children by slitting their throats. The victims were his daughters, aged 12 (V Oviya) and 8 (V Keerthi), and his 5‑year‑old son (V Eeshwaran). The crime occurred after Vinod, reportedly in an intoxicated state, returned home around 7 PM. His wife had earlier eloped, which the police say triggered severe emotional distress; he had also been abusing alcohol. Immediately after the murders, Vinod surrendered to the Madhukoor police. The police have registered a case, recovered the weapon, and begun the investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."