
സി.ബി.ഐക്ക് അന്വേഷണം പൂർത്തിയാക്കാനാകുന്നില്ല; വിചാരണ കാത്ത് 7000 അഴിമതി കേസുകൾ

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഏറ്റെടുത്ത 7,072 അഴിമതിക്കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ വിചാരണ കാത്തുകിടക്കുകയാണെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷൻ (സി.വി.സി) വാർഷിക റിപ്പോർട്ട്. ഇതിൽ 379 കേസുകൾ 20 വർഷത്തിലേറെ പഴക്കമുള്ളവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം മൊത്തം കേസുകളിൽ 1,506 കേസുകളും മൂന്ന് വർഷത്തോളമായി വിചാരണ നടപടി തുടങ്ങാത്തവയാണ്. 791 കേസുകൾ മൂന്നു വർഷത്തിൽ കൂടുതലുള്ളവയും 2,115 കേസുകൾ അഞ്ചു മുതൽ പത്തുവർഷം വരെയായി വിചാരണാ നടപടി തുടങ്ങാത്തവയുമാണ്. 2,281 അഴിമതിക്കേസുകൾ 10 മുതൽ 20 വർഷം വരെയായി കെട്ടിക്കിടക്കുന്നവയാണ്. 399 കേസുകൾ 20 വർഷത്തിൽ കൂടുതലായുള്ളവയും.
ഇതോടൊപ്പം 13,100 കേസുകളിലെ അപ്പീലുകളും പുനപ്പരിശോധനാ ഹരജികളും വിവിധ ഹൈക്കോടതികളും സുപ്രിം കോടതിയിലും കെട്ടിക്കിടക്കുകയാണ്. ഇവയിൽ 606 കേസുകൾ 20 വർഷത്തിലേറെ പഴക്കമുള്ളവയാണ്. 1,227 കേസുകൾ 15 വർഷത്തിൽ കൂടുതലുള്ളവയും 2,989 കേസുകൾ 10 വർഷത്തിലേറെയുള്ളതുമാണ്.
2024ൽ വിധി പറഞ്ഞ 644 ൽ 392 കേസുകളിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 154 കേസുകളിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. 77 കേസുകൾ സി.ബി.ഐ സ്വന്തം നിലയിൽ തീർപ്പാക്കി. കഴിഞ്ഞ വർഷം വിചാരണ ചെയ്ത് വിധി പറഞ്ഞ കേസുകളിൽ 69.14 ശതമാനമാണ് ശിക്ഷാ നിരക്കെന്നും വിജിലൻസ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് സി.ബി.ഐ ചട്ടം. എന്നാൽ ആവശ്യമായ തുടർഅനുമതി ലഭിച്ചാൽ അന്വേഷണം നീട്ടാനാകും. എന്നാൽ പല കേസുകളിലും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ സി.ബി.ഐയ്ക്ക് കഴിയുന്നില്ലെന്നും സി.വി.സി റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍
uae
• a day ago
സ്മാർട്ട് ഫോണും, സഹേൽ ആപ്പും ഇല്ലെങ്കിലും എക്സിറ്റ് പെർമിറ്റ് നേടാം; കൂടുതലറിയാം
Kuwait
• a day ago
150 പവൻ പോരാ ഇനിയും വേണം; മധുരയിൽ യുവതിയുടെ ആത്മഹത്യയിൽ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം
crime
• a day ago
റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം
Kerala
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ
uae
• a day ago
പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്
National
• a day ago
തിരൂരിലെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടി; വിശദീകരണവുമായി അധികൃതർ
Kerala
• a day ago
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല/Delhi Riot 2020
National
• a day ago
ജിമ്മുകളിൽ സ്ത്രീകൾക്ക് പുരുഷ ട്രെയിനർമാർ പരിശീലനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി
National
• a day ago
കാൽനടയാത്രക്കാരനെ എഐജിയുടെ വാഹനം ഇടിച്ചിട്ടു; പരുക്കേറ്റയാളെ പ്രതിയാക്കി പൊലിസിന്റെ നടപടി
Kerala
• a day ago
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ; അനധികൃത മാലിന്യ സംസ്കരണത്തിനെതിരെ കർശന നടപടികളുമായി സഊദി
Saudi-arabia
• a day ago
രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ
Cricket
• a day ago
പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്
National
• a day ago
ഞായറാഴ്ച രക്തചന്ദ്രന്‍: ഏഷ്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യയിലെയും ഗള്‍ഫിലെയും സമയം അറിഞ്ഞിരിക്കാം | Lunar Eclipse 2025
Science
• 2 days ago
അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്സ്
Cricket
• 2 days ago
രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്
uae
• 2 days ago
ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ
Cricket
• 2 days ago
'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍' നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്
National
• a day ago
ജുമൈറ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കുകളില്ല
uae
• a day ago
ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• a day ago