HOME
DETAILS

ട്രംപിന്റെ തീരുവ നയങ്ങൾക്കിടയിൽ മോദിയും പുടിനും കാറിൽ ഒരുമിച്ച് യാത്ര; റഷ്യൻ എണ്ണ വ്യാപാരത്തിന് ഇന്ത്യയുടെ ശക്തമായ പിന്തുണ 

  
Web Desk
September 01 2025 | 10:09 AM

amid trumps tariff policies modi and putin travel together in car india strongly supports russian oil trade

ടിയാൻജിൻ: ചൈനയിലെ ടിയാൻജിൻ നഗരത്തിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയുടെ വേദിയിൽ പരസ്പരം സ്നേഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും. ഉച്ചകോടിയുടെ ഔപചാരിക നടപടികൾക്കു ശേഷം ഇരു നേതാക്കളും ഒരുമിച്ച് ഒരു കാറിൽ സഞ്ചരിച്ച് ഉഭയകക്ഷി ചർച്ചയുടെ വേദിയിലെത്തിയതും കൗതുകമായി. 

റഷ്യയിൽ നിന്നുള്ള എണ്ണ വ്യാപാരത്തെക്കുറിച്ചുള്ള അമേരിക്കയുടെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളുടെയും നീക്കം ശ്രദ്ധേയമാകുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ, യുക്രെയിൻ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിന്റെ പ്രതികാരമായി അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് ചുമത്തിയത്. എന്നാൽ, ഈ സമ്മർദങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുകയും ഇത് 17 ബില്യൺ ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എസ്‌സിഒ ഉച്ചകോടിയുടെ പ്രധാന പരിപാടികൾ അവസാനിച്ചതിനു പിന്നാലെയായിരുന്നു പുട്ടിൻ, തന്റെ കാറിൽ മോദിയോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇരുവരും റഷ്യൻ നിർമിത അവുറസ് സെഡാനിൽ യാത്രയാരംഭിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ഒരുമിച്ചാണ് വേദിയിലെത്തിയത്. കാറിനുള്ളിൽ 45 മിനിറ്റ് അനൗപചാരിക സംഭാഷണം തുടർന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

"പ്രസിഡന്റ് പുട്ടിനുമായുള്ള സംഭാഷണങ്ങൾ എപ്പോഴും ഉൾക്കാഴ്ച നൽകുന്നതാണ്," എന്ന് മോദി എക്സിൽ (മുൻ ട്വിറ്റർ) പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം കുറിച്ചു. ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും മോദി അനൗപചാരിക ചർച്ച നടത്തി. 

ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ശക്തി ലോകത്തിനു മുന്നിൽ പ്രകടമാക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.  എസ്‌സിഒ ഉച്ചകോടി 2025ൽ ചൈനയുടെ വടക്കൻ തുറമുഖനഗരമായ ടിയാൻജിനിലാണ് നടക്കുന്നത്, ഡസൻ കണക്കിന് ലോക നേതാക്കളാണ്  പങ്കെടുക്കുന്നത്. ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായും ഇത് മാറി.

 

 

In a show of solidarity, PM Narendra Modi and President Vladimir Putin shared a car ride during the SCO summit in Tianjin, China, amid US criticism of India’s Russian oil trade. The leaders held a 45-minute informal discussion, reinforcing India’s commitment to continued energy ties with Russia despite American tariffs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  14 hours ago
No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  15 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  21 hours ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  a day ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  a day ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  a day ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  a day ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  a day ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago