HOME
DETAILS

വാരാമ്പറ്റ സആദാ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ്

  
backup
September 07 2016 | 19:09 PM

%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b8%e0%b4%86%e0%b4%a6%e0%b4%be-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf


വാരാമ്പറ്റ: സആദാ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. കൊട്ടാരത്ത് റഷീദാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. കോളജ് ലീഡര്‍ അമീര്‍ സുഹൈലിന് പത്രം നല്‍കി എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി മുഹ്‌യുദ്ദീന്‍കുട്ടി യമാനി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.എ ആലി ഹാജി അധ്യക്ഷനായി. കെ.എ നാസര്‍ മൗലവി പദ്ധതി വിശദീകരിച്ചു. സുഹൈല്‍ വാഫി, അലി ഹൈതമി, അബ്ദുറഹീം വാഫി, നൗഫല്‍ മാസ്റ്റര്‍, ആറങ്ങാടന്‍ മൊയ്തു, കൊട്ടാരത്ത് റഷീദ് പങ്കെടുത്തു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദീനീ പ്രബോധനാര്‍ഥം ഡല്‍ഹിയില്‍ നിന്നും വാരാമ്പറ്റയിലെത്തിയ അലി അക്ബര്‍ ദില്ലിക്കോയ തങ്ങളുടെ നാമധേയത്തില്‍ 2003 ഡിസംബര്‍ 23ന് സ്ഥാപിതമായതാണ് ഈ കലാലയം. വാരാമ്പറ്റയുടെയും സമീപ പ്രദേശങ്ങളുടെയും ദീനീ ചൈതന്യമായി നിലകൊള്ളുന്ന വാരാമ്പറ്റ മഖാമിനോട് ചേര്‍ന്നാണ് കലാലയം സ്ഥിതി ചെയ്യുന്നത്. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലാണ് ഈ കലാലയത്തിന്റെ പ്രവര്‍ത്തനം. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് അഫിലിയേഷനുള്ള ഈ സ്ഥാപനത്തില്‍ 61 കുട്ടികളാണ് സമന്വയ വിദ്യ അഭ്യസിക്കുന്നത്. 2012ല്‍ നടന്ന ജാമിഅ ജൂനിയര്‍ ഫെസ്റ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ചാംപ്യന്‍ഷിപ്പ് നേടിയിട്ടുണ്ട് ഈ കലാലയം. സ്‌കൂള്‍ എട്ടാം ക്ലാസ് മുതല്‍ ഡിഗ്രിവരെ എട്ട് വര്‍ഷം ഈ സ്ഥാപനത്തിലും പി.ജി ജാമിഅ നൂരിയ്യ അറബിക് കോളജിലുമായി 10 വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago