വീല്‍ചെയര്‍ വിതരണസംരഭത്തിന് തുടക്കം
കല്‍പ്പറ്റ: വീല്‍ചെയര്‍ മിഷന് യു.എസ്.എയുടെ സഹകരണത്തോടെ മലബാറില്‍ വിതരണം നടത്തുന്ന വീല്‍ചെയര്‍ വിതരണസംരഭത്തിന് തുടക്കമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാവപ്പെട്ട രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആദിവാസി വിഭാഗത്തിലെ രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും സഹായമായി വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.
വീല്‍ചെയര്‍ വിതരണത്തിലും ലൈബ്രറി നവീകരണ പദ്ധതിയിലും താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, ട്രസ്റ്റുകള്‍, ക്ലബുകള്‍, സൊസൈറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നു വീല്‍ചെയര്‍ വിതരണ പദ്ധതയിലേക്ക് അപേക്ഷ ക്ഷണിച്ചു. വികലാംഗര്‍, രോഗികള്‍, അപകടത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് വീല്‍ചെയര്‍ നല്‍കുന്നത്.
ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖ, ഫോട്ടോയുടെ രണ്ടുപകര്‍പ്പ് എന്നിവ സഹിതം വിതരണ ഏജന്‍സിയെ സമീപിക്കണം.
പദ്ധതിയില്‍ ഇതുവരെ 15000ത്തോളം വീല്‍ചെയറുകള്‍ വിതരണം നടത്തിയിട്ടുണ്ട്. മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ഹെഡ് ഓഫിസ് കേന്ദ്രമാക്കിയാണ് മാലബാറില്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നത്.
വിതരണത്തിനാവശ്യമായ വീല്‍ചെയറുകളുടെ ഹാന്ഡ്ലിങ് ചാര്‍ജ് സംഘടനകള്‍ വഹിക്കണമെന്നും അപേക്ഷകള്‍ മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊെൈസെറ്റി, പ്ലാസ ബില്‍ഡിങ്, എം.എം അലി റോഡ്, കോഴിക്കോട് 2, പാളയം. ഫോണ്‍: 9847768616 എന്ന വിലാസത്തില്‍ അയക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മിഡില്‍ഹില്‍ ജനറല്‍ സെക്രട്ടറി കെ.ടി അബ്ദുള്‍ റസാക്ക്, രക്ഷാധികാരി സി.പി ആലിക്കോയ, എ.പി ഹംസ അമ്പലപ്പുറം, കടവന്‍ സലീം എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."