സ്വദേശിവല്‍ക്കരണം ശക്തമാക്കി ബഹ്‌റൈന്‍; ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി
മനാമ: രാജ്യത്ത് സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കി ബഹ്‌റൈന്‍ സര്‍ക്കാര്‍. പ്രവാസികള്‍ കൂടുതലായി തൊഴില്‍ ചെയ്യുന്ന ടാക്‌സി മേഖലയിലാണ് സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ ഒരു ടാക്‌സിയില്‍ മൂന്ന് ഡ്രൈവര്‍മാരെ വരെ നിയമിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട്, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു.
സ്വദേശികളായ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അവരുടെ ബന്ധുക്കളെ അസിസ്റ്റന്റ് ഡ്രൈവര്‍മാരായി നിയമിക്കാം. ചുരുക്കത്തില്‍, ഇനി മുതല്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് ഒരു ടാക്‌സിയില്‍ ജോലി ചെയ്യാം.
ഈ നിയമത്തിലൂടെ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഇത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. പുതിയ നീക്കത്തിലൂടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്.
ടാക്‌സി മേഖലയിലെ കൂടിവരുന്ന ആവശ്യകതയും രാജ്യത്തെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മികച്ച യാത്രാനുഭവം സമ്മാനിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് ലാന്റ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് പോസ്റ്റല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറിയായ ഫാത്തിമ അല്‍ ദായിന്‍ വ്യക്തമാക്കി. സേവന ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ എല്ലാ ഡ്രൈവര്‍മാരും മാനദണ്ഡങ്ങളും പാലിച്ചുവേണം വാഹനങ്ങള്‍ ഓടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Bahrain is intensifying its localization policies, prioritizing local employment in a key sector, dealing a significant setback to expatriate workers. The move aims to empower Bahraini citizens but raises concerns for foreign workers facing job uncertainties in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."