
ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന് ജയകൃഷ്ണന് എതിരെ കേസ്

മംഗളൂരു: ടാക്സി ഡ്രൈവറെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് ജയകൃഷ്ണനെതിരെ കേസ്. കാബ് ഡ്രൈവറായ അഹമ്മദ് ഷെഫീഖിന്റെ പരാതിയില്‍ മംഗളൂരു ഉര്‍വ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സന്തോഷ് എബ്രഹാം, വിമല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
ഒക്ടോബര്‍ 9-നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ജയകൃഷ്ണനും സുഹൃത്തുക്കളും ബെജായ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനായി ടാക്സി ബുക്ക് ചെയ്തു. ടാക്സി ബുക്ക് ചെയ്തപ്പോള്‍ വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നല്‍കിയത്. ടാക്സി ഡ്രൈവര്‍ പിക്കപ്പ് ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു. സംസാരത്തിനിടെ ജയകൃഷ്ണന് തന്നോട്് വര്‍ഗീയ പരാമര്‍ശം നടത്തി എന്നാണ് അഹമ്മദ് ഷെഫീഖിന്റെ പരാതിയിലുള്ളത്.
ജയകൃഷ്ണനും സുഹൃത്തുക്കളും ഹിന്ദിയിലും മലയാളത്തിലും അസഭ്യം പറയുകയും തന്നെ ഭീകരവാദി എന്നുവിളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ വീണ്ടും അധിക്ഷേപിച്ചെന്നും ഡ്രൈവര്‍ ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352, 353(2) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉര്‍വ പൊലിസ് വ്യക്തമാക്കി. മൂന്നാം പ്രതിയായ വിമല്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലിസ് അറിയിച്ചു.
English Summary: Mangaluru police have registered a case against Malayalam actor Jayakrishnan following a complaint by taxi driver Ahmed Shafiq, who alleged communal abuse during a cab booking incident on October 9. The FIR, filed at Urwa Police Station, also names Santosh Abraham and Vimal as co-accused, with Vimal currently absconding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 6 hours ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 6 hours ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 7 hours ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 7 hours ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 7 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 7 hours ago
ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്സിസി
International
• 8 hours ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 8 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 8 hours ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 8 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 9 hours ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 9 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 9 hours ago
അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
Football
• 10 hours ago
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
International
• 10 hours ago
അഞ്ച് സൂപ്പർ താരങ്ങൾ പുറത്ത്? വമ്പൻ മാറ്റത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്; റിപ്പോർട്ട്
Cricket
• 10 hours ago
നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 10 hours ago
അനുമതിയില്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നു; മലയാളി പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് പിഴ ചുമത്തി പൊലിസ്
uae
• 11 hours ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 10 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 10 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 10 hours ago