HOME
DETAILS

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,403 പേര്‍

  
October 12, 2025 | 10:21 AM

saudi arabia arrests 21403 illegal residents in one-week crackdown

റിയാ​ദ്: 2025 ഒക്ടോബർ രണ്ട് മുതൽ എട്ട് വരെയുള്ള ഒരാഴ്ചക്കാലയളവില്‍ സഊദിയില്‍ 21,403 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2025 ഒക്ടോബർ 11നാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.

റെസിഡന്‍സി നിയമലംഘനത്തിന് 12,439 പേരെയും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 4,314 പേരെയും, അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 4,650 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കിൽ താമസസൗകര്യം നൽകുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാൽ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടൽ തുടങ്ങി കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Saudi authorities have arrested 21,403 individuals for violating residency, labor, and border security laws between October 2 and October 8, 2025. The Ministry of Interior reported that 12,439 were arrested for residency law violations, 4,650 for border security breaches, and 4,314 for labor-related issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  7 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  7 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  8 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  8 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  8 days ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  8 days ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  8 days ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  8 days ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  8 days ago