HOME
DETAILS

മാർഗദീപം സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി; 1 മുതൽ 8ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് 29

  
Web Desk
September 24 2025 | 09:09 AM

margadeepam scholarship deadline  from september 22 to 29

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണ് മാർഗദീപം പദ്ധതി. 2025-26ലെ സ്‌കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികൾ സെപ്റ്റംബർ 29ന് മുൻപായി അപേക്ഷ നൽകണം. 

യോഗ്യത

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. 

വിദ്യാർഥികൾ മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം. 

കേരളത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം. 

കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല. 

ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

സ്‌കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 

ഒരേ കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല. 

ഈ സ്‌കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്‌കീമുകളിലെ/ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

- വരുമാന സർട്ടിഫിക്കറ്റ്

- മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

- ബാങ്ക് പാസ് ബുക്ക് പകർപ്പ്

- ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)

- ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

- ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ

താൽപര്യമുള്ളവർ https://margadeepam.kerala.gov.in/  എന്ന വെബ്‌സൈറ്റ് മുഖേന സ്‌കൂൾ തലത്തിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്ന നമ്പറിൽ ബന്ധപ്പെടുക. 

Notification:  https://margadeepam.kerala.gov.in/files/notification_2025.pdf  

the deadline for the margadeepam scholarship, open to students from classes 1 to 8, has been extended with the last date to apply being the 29th.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  5 hours ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  5 hours ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  5 hours ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി സ്റ്റാലിൻ നാളെ സ്ഥലം സന്ദർശിക്കും; മരണസംഖ്യ ഉയരുന്നു

National
  •  6 hours ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  6 hours ago
No Image

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

Kerala
  •  6 hours ago
No Image

തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

Kerala
  •  6 hours ago
No Image

തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും

National
  •  6 hours ago
No Image

കളഞ്ഞു കിട്ടിയ പഴ്സിലുണ്ടായിരുന്നത്, പണവും 200,000 ദിർഹത്തിന്റെ ചെക്കും; ഉടമക്ക് തിരിച്ചു നൽകിയ വിദ്യാർഥിക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  6 hours ago
No Image

വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ

Kerala
  •  7 hours ago