HOME
DETAILS

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

  
Web Desk
September 27, 2025 | 4:17 PM

mt ramesh says aiims announcement is strictly as per central law

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബിജെപിയും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. എയിംസ് ആലപ്പുഴയില്‍ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. വിവാദങ്ങള്‍ക്കിടെ കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞു.

ഓരോ നേതാക്കളും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ആവശ്യപ്പെടും. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും, ആവശ്യവുമാണ്. കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും. കേരളത്തില്‍ എവിടെ വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യം,' എം ടി രമേശ് പറഞ്ഞു. 

അതിനിടെ കേരളത്തിൽ എയിംസ് എവിടെവേണമെന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കാസർഗോഡ് ജില്ലകളിൽ വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ പരസ്പരം പോരടിക്കുകയാണ്. എന്നാൽ വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്നും മന്ത്രി പറഞ്ഞു.

എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന് വിവാദത്തിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി സുരക്ഷ ഗോപിയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് വരുമെന്ന പ്രതീക്ഷയിൽ ഭരണപക്ഷം നിൽക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്​നാട്ടിലേക്ക് എയിംസ്​ കൊണ്ടുപോകുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ബിജെപി തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വരികയായിരുന്നു.

BJP leader M.T. Ramesh stated that the announcement regarding AIIMS (All India Institute of Medical Sciences) is being made in accordance with central government regulations and laws,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago