HOME
DETAILS

ലഡാക്കിലെ ലേ നഗരത്തിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് ജനം പൊലിസുമായി ഏറ്റുമുട്ടി; പ്രതിഷേധം ആക്രമാസക്തം

  
Web Desk
September 24, 2025 | 12:19 PM

violent protests erupt in leh ladakh over statehood demand

ഡൽഹി: ലഡാക്കിലെ ലേ നഗരത്തിൽ ഇന്ന് രാവിലെയുണ്ടായ ജനകീയ പ്രക്ഷാഭം അക്രമാസക്തമായി. രോഷാകുലരായ പ്രതിഷേധക്കാർ പൊലിസുമായി ഏറ്റുമുട്ടി, സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അതേസമയം, സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയിൽ അക്രമാസക്തമാകുന്നത്.

സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്ന് ലേയിൽ തെരുവിലിറങ്ങിയത്. സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും, ഇന്ന് സമ്പൂർണ്ണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. 

ലേയിലെ ബിജെപി ഓഫിസ് ആക്രമിച്ച പ്രതിഷേധക്കാർ പൊലിസിന് നേരെ കല്ലെറിയുകയും, പൊലിസ് വാഹനം കത്തിക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജ്ജും നടത്തി.

സമീപകാലത്ത് ലഡാക്കിൽ ഇത്തരമൊരു സംഘർഷം ഉണ്ടാകുന്നത് ഇതാദ്യമാണ്. സർക്കാരുമായി ചർച്ചകൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അക്രമം ഉണ്ടായത്. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഒക്ടോബർ 6 ന് ലഡാക്ക് പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്താൻ കേന്ദ്രം ആഹ്വാനം ചെയ്തിട്ടുണ്ട്.

ലഡാക്കിനെ സംസ്ഥാന പദവി നൽകുന്നതിനും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുമായി കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്ക് കഴിഞ്ഞ രണ്ടാഴ്ചയായി നിരാഹാര സമരം നടത്തിവരികയാണ്.

2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനം വിഭജിച്ച് ലഡാക്ക് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറുകയും ചെയ്തത്. അക്കാലത്ത്, മിസ്റ്റർ വാങ്ചുക്ക് ഉൾപ്പെടെ ലേയിലെ പലരും ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. 

Protests in Leh, Ladakh, turned violent today as demonstrators clashed with police, demanding statehood and inclusion under the Sixth Schedule. The unrest was sparked by the deteriorating health of two elderly individuals on a 35-day hunger strike, led by activist Sonam Wangchuk. Protesters set fire to the BJP office and a police vehicle, prompting security forces to respond with teargas and baton charges. The situation remains tense, with authorities maintaining a strong security presence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 

Business
  •  8 days ago
No Image

ഹെല്‍മറ്റുമില്ല, കൊച്ചു കുട്ടികളടക്കം ഏഴു പേര്‍ ഒരു ബൈക്കില്‍; യുവാവിനെ കണ്ട് തൊഴുത് ട്രാഫിക് ഉദ്യോഗസ്ഥര്‍

National
  •  8 days ago
No Image

ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; അമേരിക്കയിലെ സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു- അക്ഷരതെറ്റ് കണ്ടപ്പോള്‍ സംശയം തോന്നി

Kerala
  •  8 days ago
No Image

അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

International
  •  8 days ago
No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  8 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  8 days ago
No Image

ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയര്‍

International
  •  8 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  8 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  8 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  8 days ago