HOME
DETAILS

യുഎഇ: അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും എഐ ദുരുപയോഗത്തിന് തടയിട്ടു

  
September 26 2025 | 01:09 AM

UAE bans misuse of national symbols and public figures without approval

ദുബൈ: അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങളെയോ, പൊതു വ്യക്തിത്വങ്ങളെയോ ചിത്രീകരിക്കാന്‍ ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജനറേറ്റിവ് എ.ഐ), അല്ലെങ്കില്‍ സമാനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചതായി യു.എ.ഇ മീഡിയ കൗണ്‍സില്‍ ഇന്നലെ ആവര്‍ത്തിച്ചു വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതിനും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും, അവരുടെ അന്തസ്സും പ്രശസ്തിയും തകര്‍ക്കുന്നതിനും, അല്ലെങ്കില്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഹാനി വരുത്തുന്നതിനും എ.ഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് പിഴയും ഭരണപരമായ നടപടികളും ഉള്‍പ്പെടെയുള്ള മാധ്യമ ലംഘന നിയന്ത്രണത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാധ്യമ ലംഘനമായി കണക്കാക്കുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പൂര്‍ണ മായും പാലിക്കാനും, പ്രൊഫഷണല്‍ധാര്‍മിക ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കാനും എല്ലാ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും മാധ്യമ സ്ഥാപനങ്ങളോടും ഉള്ളടക്ക സ്രഷ്ടാക്കളോടും യു.എ.ഇ മീഡിയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അടുത്തിടെ, യു.എ.ഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനുമൊത്തുള്ള എ.ഐ സൃഷ്ടിച്ച ഒരു ഉപയോക്താവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപക പിതാവിനെ അവരുടെ കൂടെ കാണിക്കാന്‍ എ.ഐ ഉപയോഗിക്കുന്നത് 'അരോചകവും' 'അനാവശ്യവുമാണ്' എന്ന് പറഞ്ഞു കൊണ്ടായിരുന്നു മറ്റ് ഉപയോക്താക്കള്‍ പോസ്റ്റിനെ വിമര്‍ശിച്ചത്.

തെറ്റായ വിവരങ്ങളുടെയും ഓണ്‍ലൈന്‍ ഭീഷണിപ്പെടുത്തലിന്റെയും വ്യാപനം തടയാന്‍ യു.എ.ഇ കര്‍ശന മാധ്യമ നിയന്ത്രണങ്ങള്‍ പാലിക്കുന്നു. അതേസമയം, രാജ്യത്തിന്റെ സഹിഷ്ണുതാ നയത്തിനനുസൃതമായി ഐക്യവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നു. മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറല്‍ ഡിക്രിയിലെ ആര്‍ട്ടിക്കിള്‍ 1(17) എല്ലാ തരം മാധ്യമങ്ങളും മറ്റ് വ്യവസ്ഥകള്‍ക്കൊപ്പം രാഷ്ട്രത്തിന്റെ ചിഹ്നങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും ദേശീയ ഐഡന്റിറ്റിയെയും ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുന്നു. അതുപോലെ, 2024 ജൂണില്‍ പുറത്തിറക്കിയ എ.ഐയുടെ ഉത്തരവാദപരവും ധാര്‍മികവുമായ ഉപയോഗത്തിനായുള്ള യു.എ.ഇ ഔദ്യോഗിക ചാര്‍ട്ടര്‍, എ.ഐ ഉത്തരവാദിത്തത്തോടെ പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു.

Using generative artificial intelligence or similar technologies to depict national symbols or public figures without getting an approval is prohibited by law, the UAE Media Council reaffirmed on Thursday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

uae
  •  3 days ago
No Image

ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 days ago
No Image

യുഎഇ; വി​ദ്യാർഥികൾക്ക് ആഘോഷിക്കാം; 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മധ്യവേനൽ അവധി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: അന്വേഷണം വേണം, പരാതി നല്‍കി ദേവസ്വം ബോര്‍ഡ്

Kerala
  •  3 days ago
No Image

അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Kuwait
  •  3 days ago
No Image

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

'ഈ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരം'; താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്

International
  •  3 days ago