HOME
DETAILS

ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

  
October 10, 2025 | 1:10 PM

court orders compensation for botched dental implant surgery

അബൂദബി: ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കടുത്ത വേദനയും മറ്റ് പ്രശ്നങ്ങളും അനുഭവിച്ച ഒരു രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടേതാണ് വിധി.   

കോടതി രേഖകൾ പ്രകാരം, ശാരീരിക, സാമ്പത്തിക, മാനസിക ദുഃഖങ്ങൾക്ക് 3,00,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഗി മെഡിക്കൽ സെന്ററിനും, ചികിത്സിച്ച ഡെന്റിസ്റ്റിനും എതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ഡെന്റൽ ഇംപ്ലാന്റ് നടപടിക്രമത്തിൽ ഉണ്ടായ ഗുരുതരമല്ലാത്ത ഒരു പിഴവാണ് പരാതിക്ക് കാരണം. ഇത് കഠിനമായ വേദനയ്ക്ക് കാരണമായി. പിന്നീട്, രോഗിയെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. 

ഹയർ കമ്മിറ്റി ഫോർ മെഡിക്കൽ ലയബിലിറ്റിയുടെ അന്വേഷണത്തിൽ ദന്തഡോക്ടറുടെ തെറ്റ് കണ്ടെത്തി. ഡോക്ടർ നൽകിയ പരിചരണം അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. 

രോ​ഗിക്കുണ്ടായ പ്രശ്നങ്ങളിൽ മെഡിക്കൽ സെന്ററും ഡെന്റിസ്റ്റും ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

 A court in Al Ain has ordered a dentist to pay 100,000 dirhams in compensation to a patient who suffered severe pain and complications due to a botched dental implant surgery. The ruling was made by the Civil, Commercial, and Administrative Claims Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago