
റൊണാൾഡോയെയും മെസിയെയും മറികടക്കാൻ അവന് സാധിക്കും: റൂണി

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളുമായി പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ യമാലിനെ പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി. യമാലിന് മെസിയെയും റൊണാൾഡോയെയും മറികടക്കാൻ സാധിക്കുമെന്നാണ് റൂണി പറഞ്ഞത്.
''അവൻ അവിശ്വസനീയനാണ്. ഞാൻ അവനെ ഒരു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും മറികടക്കാൻ സാധിക്കുന്ന ഒരാളാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. അവൻ ഇപ്പോൾ നടത്തുന്ന പ്രകടനങ്ങൾ തുടർന്നാൽ അവൻ ആ സ്ഥാനങ്ങളിൽ എത്തും. മറ്റെല്ലാ താരങ്ങളെക്കാളും മികച്ചവൻ അവനാണ്. കരിയറിന്റെ ഈ ഘട്ടത്തിൽ അവൻ മെസിയെക്കാളും റൊണാൾഡോയെക്കാളും ഒരുപാട് മൈലുകൾ മുന്നിലാണ്'' റൂണി റിയോ ഫെർഡിനാൻഡ് പ്രസന്റ്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 109 മത്സരങ്ങളിൽ നിന്നും 27 ഗോളുകളും 37 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനായി 23 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും 12 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന ചോദ്യത്തിന് മറുപടി ലാമിൻ യമാൽ മറുപടി നൽകിയിരുന്നു. റൊണാൾഡോയെ മറികടന്ന് ലയണൽ മെസിയെയാണ് യമാൽ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ചത്. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
''മെസി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹം മൈതാനത്ത് ഉടനീളം ചെയ്തതെല്ലാം കളിക്കുന്ന രീതികൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. ഇതെല്ലം ശരിക്കും മനോഹരമായ ഒന്നായിരുന്നു" ലാമിൻ യമാൽ പറഞ്ഞു.
Spanish youngster Lamine Yamal is currently one of the best young players in world football. Now, England legend Wayne Rooney has praised Yamal. Rooney said that Yamal can surpass Messi and Ronaldo.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• a day ago
അനുമതിയില്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നു; മലയാളി പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് പിഴ ചുമത്തി പൊലിസ്
uae
• a day ago
ലോകകപ്പിൽ മന്ദാന കൊടുങ്കാറ്റ്; 5000ത്തിൽ തിളങ്ങി ചരിത്രമെഴുതി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
Cricket
• a day ago
ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
Kerala
• a day ago
യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
latest
• a day ago
'അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം'; വി.എന്‍ വാസവന്‍
Kerala
• a day ago
അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്‌മൃതി മന്ദാന
Cricket
• a day ago
'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി
National
• a day ago
വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി
Football
• a day ago
ശാസ്ത്രത്തെ പിന്തുണച്ചതിന് നന്ദി; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് 2025ലെ രസതന്ത്ര നോബൽ ജേതാവ് ഒമർ യാഗി
Saudi-arabia
• a day ago
ഖത്തർ: ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
qatar
• a day ago
മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്
Kerala
• a day ago
കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദിയ 139' ആപ്പ്
Kuwait
• a day ago
'ഓപറേഷന് ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന് വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം
National
• a day ago
പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ്
International
• a day ago
വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ
qatar
• a day ago
ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്
International
• a day ago
ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം
uae
• a day ago
ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു
Cricket
• a day ago
അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്
uae
• a day ago
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര് അറസ്റ്റില്‍
National
• a day ago
കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്
uae
• a day ago
ട്രംപിന്റെ ഇസ്റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും
International
• a day ago